Operation KHUKRI
ഭാരതം ലോകത്തിന് നൽകിയ
സംഭാവനകളിൽ അമൂല്യമായ വ്യക്തിത്വം ആയിരുന്ന ഭാരതരത്നം മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം- ആ മഹാത്മാവിന്റെ ചരമദിനം ആണിന്ന് (27-7)
ഇന്നലെ ആയിരുന്നു കാർഗിൽ വിജയ ദിവസ്" കാർഗിലിൽ ഭാരതം പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ വീരസ്മരണ പുതുക്കി-വീര സൈനികർക്ക് ആദരവ് അർപ്പിച്ച ദിവസവും.
ഈ അവസരത്തിൽ സ്മരിക്കേണ്ടുന്ന ഒരു ദിനം കൂടിയുണ്ട് നമ്മുടെ ചരിത്രത്തിൽ.,അതാണ് Operation Khukri
2000 ഏപ്രിൽ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യ ഗൂർഖ റെജിമെൻറ് അടങ്ങുന്ന ടീമിനെ അഭ്യന്തര യുദ്ധം രൂക്ഷമായ ആഫ്രിക്കൻ രാഷ്ട്രമായ Sierra Leone ലേക്ക് അയക്കുകയുണ്ടായി.
RUF എന്നറിയപ്പെട്ടിരുന്ന Revolutionary United Front സർക്കാരിനെതിരെ സായുധ വിപ്ലവം നടത്തുന്ന റെബലുകൾ നമ്മുടെ കുറച്ചു കമാൻഡോകളെ Kailahun എന്ന സ്ഥലത്തു നിന്നും പിടിച്ചു ബന്ദികൾ ആക്കപെടുകയും, UN നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ പാടെ RUF തള്ളുകയും ചെയ്തു. അതിനാൽ UN ഇതിൽനിന്ന് പിൻവാങ്ങുന്നു എന്ന് അന്നത്തെ സെക്രട്ടറി ജനറൽ ഇന്ത്യയെ അറിയിക്കുകയും ചെയ്തു.
ശേഷം സംഭവിച്ചത് ചരിത്രമായി- South Block ൽ നടന്ന സർവകക്ഷിയോഗത്തിൽ വാജ്‌പേയ് തങ്ങളുടെ പട്ടാളക്കാരെ മോചിപ്പിക്കാൻ വേണ്ടുന്ന തീരുമാനം എടുത്ത് 10000 KMഅകലത്തിൽ ഉള്ള രാജ്യത്തേക്ക് Operation Khukri എന്ന rescue mission രൂപപ്പെടുത്തി.
UNAMSIL എന്ന UN മിഷന്റെ തലവൻ V K JATLEY ആയിരുന്നു. 135 പേർ ഇന്ത്യക്കാർ അടങ്ങുന്ന 223 പേരെ ആണ് തടവിലാക്കപ്പെട്ടത്.
ഗൂർഖകൾ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിക്കാണു KHUKRI എന്ന് പറയുന്നത്, അതിനാൽ ഇന്ത്യൻ സൈന്യം ഈ ഓപ്പറേഷന് ആ പേര് തന്നെ നൽകി.
ബ്രിട്ടന്റെ സഹായത്താൽ അവിടത്തെ Operation സുഗമമായി മുന്നോട്ട് പോയി, ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സൈന്യത്തിന് അപരിചിതമായിരുന്ന പ്രദേശം രഹസ്യ ക്യാമെറകൾ ഉപയോഗിച്ച് പകർത്താനും മറ്റും സാധിച്ചു.
July 15 ന് ആയിരുന്നു operation ചിനൂക് ഹെലികോപ്റ്ററിൽ ഇന്ത്യൻ സൈന്യം പുറപ്പെട്ടു, കാലാവസ്ഥ മോശമായതിനാൽ സാവധാനത്തിൽ 8മണിയോടെ ദാരുവിൽ എത്തി പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ Mi 8 Mi 35 എന്നിവ ഗൂർഖ റൈഫിൾസിനെസഹായിച്ചു. പലദുര്ഘടങ്ങൾ കടന്ന് Pentambu, Kailahun എന്നിവിടങ്ങളിലെ operation രാത്രി 7 വരെ തുടർന്നു. പിറ്റേന്ന് രാവിലെയോടെ missionവിജയകരമായി പൂർത്തിയാക്കി വീരസൈനികർ ഇന്ത്യൻ മണ്ണിൽ കാലുകുത്തി ഒരു പട്ടാളക്കാരനു വീരമൃത്യു, 7പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ Rescue Operation നു ശേഷം Koffi Annan Major Jetley ക്ക് അയച്ച സന്ദേശം ഇതായിരുന്നു
I would like to extent to you my gratitude and admiration for the thoroughly professional manner in which you, your military staff and troops on the ground have planned and executed the extraction of the surrounded peacekeepers at Kailahun. The fact that there were only a few casualties on our side is a clear indication of the determination of the force, as well as of its robustness in dealing with any threats of the RUF
Kofi Annan
UN Secretary General
Hareesh
27.7.2020
Comments