ഗാനഗന്ധർവ്വൻ

യേശുദാസ്

എന്ന് പറയുന്നതിനേക്കാൾ ഗാനഗന്ധർവ്വൻ എന്ന് പറയാൻ ആണ് കൂടുതൽ ആഗ്രഹം, അദ്ദേഹം ഇപ്പോൾ 84വയസ്സ് പൂർത്തിയാക്കി ഇന്നും സംഗീതത്തിന് അമൂല്യ സംഭാവനകൾ നൽകി ജീവിക്കുന്നു.

ഭഗവത് അനുഗ്രഹം ഉള്ളവർ ആണ് കലാകാരന്മാർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ഇദ്ദേഹം മലയാളം ലോകത്തിന് നൽകിയ സംഭവനകളിൽ ഉന്നത സ്ഥാനത്തു വിരാജിക്കും.

നരേന്ദ്ര മോദി വിശേഷിപ്പിച്ച ഒരു കാര്യം ഇവിടെ കുറിക്കട്ടെ താൻസൻ എന്ന ചിത്രത്തിന് വേണ്ടി പാടിയ "ഷഡജ്നെ പായ " എന്ന ഗാനമാണത്രെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ഒന്ന് എന്നാൽ ആ ചിത്രം ഇറങ്ങുക പോലും ചെയ്തില്ല എന്നതും വളരെ സങ്കടകരം ആയ കാര്യമാണ്.

രവിദ്ര ജയിൻ വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഗാനം അക്ബർ സദസ്സിലെ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ട് ആയ താൻസെൻന്റെ ജീവിതം ആസ്പതമാക്കി പുറത്തിറങ്ങാൻ ഇരുന്ന ചിത്രത്തിലെ ഒന്നായിരുന്നു. 

ഇതേ പ്രേരണയാൽ വർഷങ്ങൾക്ക് ശേഷം ദാസേട്ടന്റെ ആഗ്രഹത്താൽ മലയാളത്തിൽ ഇറങ്ങിയ രവീന്ദ്രൻ മാഷിന്റെ "ദേവ സഭാതലം" വെല്ലുവിളി നിറഞ്ഞ ഒന്നും എന്നും ഹിറ്റ്‌ ചാർട്ടിൽ ഇടമുള്ളതും ആണ്.

ഇനി (രാം തനു പാണ്ടെ)താൻസെൻ ആരാണ് എന്നറിയണം എങ്കിൽ അദേഹത്തിന്റെ ഗുരു ആരാണ് എന്ന് പഠിക്കണം.
നവരത്നങ്ങളിൽ ഒന്ന് എന്നാണ് അക്ബർ താൻസെൻ വിളിച്ചത്. Mian എന്ന ടൈറ്റിൽ കൂടി നൽകി. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പുരന്ദരദാസരുടെ ശിഷ്യൻ ആണ് താൻസെൻ എന്നാ രത്നത്തിന്റെ ഗുരുവായ സ്വാമി ഹരിദാസ്. വൃന്ദാവനത്തിലെ നിധിവൻ ൽ ആശ്രമം സ്ഥാപിച്ചു അവിടെത്തന്നെ സമാധിയായ മഹാത്മാവാണ് സ്വാമി ഹരിദാസ്
മേഘമൽഹാർ പാടി മഴ പെയ്യിക്കുക, ദീപക് രാഗം പാടി വിളക്ക് തെളിക്കുക, മെർകുറി ഗ്രഹത്തിലെ ഗർത്തതിന് താൻസെൻ എന്ന് പേര് നൽകിയത്,

ഒരിക്കൽ അക്ബർ ചക്രവർത്തിക്ക് ഒരാഗ്രഹം താൻസെൻ ഇത്ര നന്നായി പാടുമെങ്കിൽ അദേഹത്തിന്റെ ഗുരു എങ്ങനെ ആകും എന്ന് ഒന്ന് കാണണം. അങ്ങനെ വേഷം മാറി അക്ബർ ഹരിദാസ്ജി യുടെ സംഗീത ക്ലാസിൽ പോകുകയും ശേഷം അദ്ദേഹത്തെ കണ്ട് എന്ത് ആവശ്യവും നിറവേറ്റി തരാം എന്ന് പറയുകയും ചെയ്തു, ആവശ്യങ്ങൾ ഒന്നുമില്ലാത്ത ആ മഹാത്മാവ് യമുനയുടെ തീരത്തെ പടവുകൾ അറ്റകുറ്റ പണി തീർത്തു നൽകാൻ നിർദേശിച്ചു, ആശ്ചര്യം എന്ന് പറയട്ടെ പടവുകൾ നോക്കാൻ പോയ അക്ബർ കണ്ടത് സ്വർണം കൊണ്ട് നിർമിച്ച യമുനയുടെ പടവുകൾ തന്റെ സാമ്രാജ്യം പണയം വച്ചാൽ പോലും തീരില്ല എന്ന് ബോധ്യമായി തന്റെ അഹന്തക്കുള്ള തിരിച്ചടിയാണ് ഹരിദാസ്ജി നൽകിയത് എന്ന് ബോധ്യമായി.

ആ മഹാത്മാവിന്റെ ശിഷ്യൻ ആണ് താൻസെൻ, ഗാനഗന്ധർവ്വനെ വെല്ലുവിളി നേരിട്ട ഗാനം മറ്റൊരു ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ട് ആയ താൻസെൻ എന്ന ചിത്രത്തിലെ ആണ് എന്നത് സ്വാഭാവികം ആകാനേ തരമുള്ളൂ, കാരണം ഇവർ എല്ലാവരും തന്നെ ജഗദീശ്വരന്റെ വരദാനം ആണല്ലോ

Hareesh Anamparambu

1 താൻസെൻ
2ഗ്വാളിയറിലെ താൻസെന്റെ Tomb
3ടോമ്പ
4സ്വാമി ഹരിദാസ്
5അക്ബർ സ്വാമി ഹരിദാസ് ജി യുടെ ക്ലാസ്സ്‌ വീക്ഷിക്കുന്നു
6 യേശുദാസ് 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം