കാലം

എഴുതുന്നവന്റെ മനസ്സില്‍ വായനക്കാര്‍ ഉണ്ടാകരുതെന്ന് കുഞ്ഞുണ്ണി മാഷ്‌ടെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ ലോകത്തില്‍ നടന്നുകൊണ്ടിരിക്കുനത് മാഷുടെ കാഴ്ച്ചപാടുമായ് പോരുത്തപെടുവാന്‍ പറ്റുന്ന സംഗതികള്‍ അല്ല . ഉപഭോഗ സംസ്കാരത്തിന്റെ കാലത്ത് എന്തും കച്ചവടമാകുന്ന ഈ അവസ്ഥയില്‍ ഇത്തരത്തില്‍ ചിന്തിക്കുന്നവനും എഴുതുന്നവനും സൊസൈറ്റിയുടെ ടാബിന് വെളിയില്‍ ആണ് സ്ഥാനം എന്നറിയാമെങ്കിലും, പ്രതികരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുന്നവനാണ് ധീരന്‍- അവരുടെ അമ്മമാര്‍ ആണ് വീരമാത എന്ന് അറിയപെടുന്നത് എന്നും ഗുരുനാഥന്‍ പറഞ്ഞു കേട്ടട്ടുണ്ട്. വിമര്‍ശിക്കുവാന്‍ ഞാന്‍ ആളല്ല, എഴുതി തഴക്കം വന്ന ചിന്തകനും അല്ല എന്നത് എന്റെ അറിവിനെയോ, എഴുത്തിനെയോ ബാധിക്കില്ല എന്നുറപ്പുള്ള കാലം വരെ എനിക്കിതു ചെയ്യാം. എവിടെ പ്രതികരിക്കണം എന്തിനു പ്രതികരിക്കണം എന്നത് ജീവിത യാത്രയില്‍ അനുഭവങ്ങള്‍ എനിക്ക് ബോധ്യപെടുത്തി തരും ആ സമയം എന്റെ ഉള്ളിലെ ഞാന്‍ പ്രതികരിക്കും. ലോകം' എന്നാ വാക്കിനു ആലോകയതെ ഇതി ലോക' എന്നൊരു ഭാവം ഉണ്ട്- ഞാന്‍ എന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചതാണ്‌ എന്റെ ലോകം, ആ ലോകത്തില്‍ നിന്ന് കൊണ്ട് എനിക്ക് പ്രതികരിക്കാം . എന്റെ ലോകം ആകുന്നില്ല x  അനുഭവിച്ച ലോകം, തീര്‍ച്ചയായും അതല്ല y യുടെ ലോകം, അതിനാല്‍ എന്റെ ലോകത്തില്‍ നില്‍ക്കുമ്പോള്‍ ശരി-തെറ്റുകള്‍ എന്റെത് മാത്രം ആകും. ശരിതെറ്റുകള്‍ നിറഞ്ഞ ലോകത്തില്‍ പ്രതികരിക്കേണ്ടുന്നവയെ പ്രതികരിച്ചു മുന്നേറാനാണ് ശ്രമിക്കേണ്ടത് , ശ്രമിക്കുന്നതും.

ധനു മാസത്തിലെ തിരുവാതിര കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി എന്‍ എന്‍ കക്കാട് വളരെ ഹൃദയ സ്പര്ശിയായ് ചൊല്ലിയിട്ടുണ്ട് - തിരുവാതിരയും, ഓണവും, വിഷുവും, എല്ലാം എല്ലാകൊല്ലവും വരും, ഇവിടെ ആരുണ്ടാകും എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല എന്ന്‌. കാലം എന്നതിനല്ല മാറ്റം, കാലത്തിന്റെ മാറ്റത്തെക്കാള്‍ മനുഷ്യരുടെ മാറ്റം അതിനു Boeing  മാറി concord വേഗത്തിലാണ്  വേഗത. കാലത്തെ കുറിച്ച് പറയുവാന്‍ അല്ല ഈ കാലത്തിലെ ഞാന്‍ ഉള്‍പ്പെടുന്ന ആള്‍ക്കാരെ അവരുടെ മനോഭാവത്തെ മനസിലാക്കിയപ്പോള്‍ മറ്റൊന്നും എഴുതി വക്കാന്‍ തോന്നിയില്ല.

തികച്ചും ആധുനികന്‍ ആയി ജീവിക്കുന്ന ഞാന്‍ പഴയവയിലെ നന്മകളെ ഒരുപാട് ആരാധിക്കുന്നു. പഴഞ്ചന്‍ എന്ന്‌  കളിയാക്കി വിളിക്കുന്നവരുടെ മുന്നില്‍ പരിഹാസ കഥാപാത്രമായല്ല ഞാന്‍ എന്നും നില്‍ക്കാരുള്ളത് - അഭിമാനമായി തന്നെയാണ് അതിനെ സ്വീകരിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളെ തന്റെത് ആക്കി മാറ്റി എടുക്കാന്‍ സാധിക്കുകയും, അതിനെ ഉള്‍കൊള്ളുകയും ചെയ്യുന്നതാണ്‌ ഒരു പരിധിവരെക്കും എന്നിലെ വിജയിയെ ഞാന്‍ വിലയിരുത്തുന്നത് . വായിക്കുന്ന പുസ്തകങ്ങള്‍ മുതല്‍, ഫലിതങ്ങള്‍ വരെ വിലയിരുത്തപ്പെടുമ്പോള്‍ പഴഞ്ചന്‍ എന്ന്‌ തോന്നാം എങ്കിലും അതിനെ  ആരാധിക്കുന്ന ഒരാള്‍ക്ക്, അത് അനുകരണത്തിനും - അതിലൂടെ ആയിതീരലും ആണ് സംഭവിക്കുന്നത് .

സുഹൃത്തുക്കള്‍ പറയുന്നു -വായിക്കുന്ന പുസ്തകങ്ങള്‍ updated  ആയത് വേണം എന്ന്‌ , പെണ്‍കുട്ടികള്‍ പറയുന്നു ഞങ്ങള്‍ പഴയ കാലത്തെ കുട്ടികള്‍ അല്ല ഞങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ട് - തിരിച്ചു പറയാനും പ്രവര്‍ത്തിക്കാനും ഞങ്ങള്‍ പ്രാപ്തരാണ് , എന്ന്‌ വേണ്ട എല്ലാവരും തന്റെതല്ലാത്ത മറ്റേതോ ഒരു ലോകത്തില്‍ ജീവിക്കുന്ന ഒരു അവസ്ഥ. ഇത് ഏത് വിഭാഗത്തില്‍ എടുത്താലും മോശം എന്ന്‌ തോന്നുന്നു, കല സാംസ്കാരിക പരിപാടികളില്‍ വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കാവുന്ന അവതരണത്തിന് , താള വാദ്യ മേളങ്ങളില്‍, - ആധുനിക യുവത്വതിന്റെത് എന്നവകാശ വാദവുമായ് വരുന്ന ചടങ്ങുകള്‍ക്ക് ജനപിന്തുണ. ഈ അപചയത്തിന് മുന്‍ തലമുറക്കാര്‍ക്കും പങ്കുണ്ട് എന്ന കാര്യം നിസ്തര്‍ക്കം.

മറ്റുള്ളവരെ ബോധിപ്പിക്കാന്‍ എന്നതിനുപരി അവനവന്റെ സന്തോഷം എന്നതിന് വേണ്ടി ആകുന്നു പ്രവര്‍ത്തിയും, വായനയും, എഴുത്തും. അതിന്റെ ആത്മ ലാഭം അളവില്‍ കവിഞ്ഞത് ആണ്. കര്‍മ യോഗി, കര്‍ണന്‍, സിദ്ധാര്‍ത്ഥ , തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുന്നവന്‍ പഴഞ്ചന്‍' എന്നും, a brief  history  of  time , revolution  2020  ഇവ ആധുനികരുടെ സൃഷ്ടി എന്നും അഭിമാനിക്കുന്നവര്‍, സാംസ്കാരികമായ് ഔന്നത്യത്തില്‍ നിന്നിരുന്ന ഒരു തലമുറയുടെ പിന്‍ തലമുറക്കാര്‍ ആണ് എന്നതും വിസ്മരിക്കുന്നു.  













Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം