Unsung Hero Film Review -83

Unsung Hero

83



2021 ഡിസംബർൽ കബീർ ഖാൻ സംവിധാനം ചെയ്ത് 1983 ൽ ഇന്ത്യ ലോകകപ് ക്രിക്കറ്റ് നേടിയ ചരിത്രം പറയുന്ന മികച്ച സിനിമയാണ് 83. സാമ്പത്തികമായി ചിത്രം പരാജയം ആയിരുന്നു എങ്കിലും ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.


BCCI ഗവാസ്‌കറെ മാറ്റി കപിൽദേവ് നെ ക്യാപ്റ്റൻ ആക്കി - മൊഹിന്ദർ അമർനാഥ് കിർത്തി ആസാദ് മദൻലാൽ സുനിൽവൽസൺ ശ്രീകാന്ത് കിർമാണി സന്ദിപ് പാട്ടിൽ വെങ്‌സർക്കാർ യശ്പാൽ റോജർ ബിന്നി രവിശാസ്ത്രി ബൽവീന്ദർ എന്നിവരുൾപ്പെട്ടതാണ് ലണ്ടൻ ലോകകപ്പിൽ ഇന്ത്യയുടെ താരങ്ങൾ.


ആദ്യ മത്സരത്തിൽ വിൻഡീസിനെ 34റൺസിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരം സിംബാബ്‌വെയെ 5വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആയി, എന്നാൽ മൂന്നാം മത്സരത്തിൽ ആസ്‌ട്രേലിയ 162 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. അടുത്ത കളിയിൽ വിൻഡീസ് കൂടെ ഇന്ത്യയെ തോൽപ്പിച്ചതോടെ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യക്ക് മത്സരം കടുപ്പമുള്ളതായി.


(മത്സരത്തിന് മുന്നേ താരങ്ങളുടെ ഭാര്യമാർ ലണ്ടനിൽ വരികയും ജയിക്കാതെ മുന്നോട്ടില്ല  do or die എന്ന അവസ്ഥയിൽ ആത്മവിശ്വാസം നേടാൻ കുടുംബം മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിൽ മുന്നോട്ട്.)


എന്നാൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് പോയി 9റൺസ് എന്നവസ്ഥയിൽ പതറി നിൽക്കുന്നു - കുളി പകുതിയാക്കി ഹെൽമെറ്റ് പോലുമില്ലാതെ ക്യാപ്റ്റൻ  ക്രീസിൽ വരുന്ന രംഗം സിനിമയിൽ അതേപോലെ കാണിക്കുന്നു.  ഇന്ത്യൻ കാണികൾ നിരാശരായി മടങ്ങുന്നത് കാണുന്ന ക്യാപ്റ്റൻ പതിയെ സ്കോർ ഉയർത്തുകയും അതേസമയം മറുഭാഗത്ത് വിക്കറ്റ് ഓരോന്നായി വീണ് കൊണ്ടിരിക്കുന്നത് കാണാം. അങ്ങനെ Caps 175 എന്ന World Record മാന്ത്രിക റൺസ് നേടി ഇന്ത്യ 266 റൺസ്  അടിച്ചെടുത്തു - അവസാനം ഇന്ത്യയ്ക്ക് 31 റൺസ് ജയം.


Group stage ൽ  അവസാന മത്സരത്തിൽ കംഗാരു പടയെ തോൽപ്പിച്ച ഇന്ത്യൻ ടീം ആദ്യമായി ലോകകപ് ക്രിക്കറ്റ് സെമിയിൽ കയറി, അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഓരോ ഗ്രാമത്തിലെയും ആൾക്കാർക്ക് മത്സരം കാണാൻ വേണ്ട സൗകര്യം ഏർപ്പാടാക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തുന്ന രംഗം ചലച്ചിത്രത്തിൽ കാണാം.


സെമിയിൽ ഇംഗ്ലണ്ടിനെ 213 ന് ചുരുട്ടി കെട്ടി ഇന്ത്യ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.


25 ജൂൺ 1983 ന് ഇന്ത്യ വീണ്ടും വിൻഡീസിനെ നേരിടുകയാണ് ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 183 ന് all out. എന്നാൽ ഒന്നും അസാധ്യമല്ലെന്ന് തന്റെ ടീം അംഗങ്ങളോട് പ്രചോദിപ്പിച്ച കപിലും ചെകുത്താന്മാരും ചരിത്രം രചിച്ചു-ഇന്ത്യക്കാർക്ക് എക്കാലവും ഓർത്തു വയ്ക്കാൻ അതും വിൻഡീസിനെ ലോർഡ്‌സ്- ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്ന സ്ഥലത്ത്.


ചിത്രത്തിൽ ഗാലറിയിൽ ഇരുന്ന് കാളികാണുന്ന കപിലിനെ കാണിക്കുന്നുണ്ട് - രൺവീർ സിംഗ് Kaps ആയി നിറഞ്ഞാടുമ്പോൾ.. അവസാന ഭാഗത്തു കപിൽ അന്നത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് അവതരിപ്പിക്കുന്നത് കാണാം ,


ലോകകപ്  നേടിയ കളിക്കാരെ അണിനിർത്തി launch ചെയ്ത 83 എന്ന ചലച്ചിത്രം ഇൻഡ്യൻ ടീം കളിച്ച യഥാർത്ഥ സ്റ്റേഡിയങ്ങൾ ലൊക്കേഷൻ ആക്കി ആണ് ഷൂട്ട് ചെയ്തത്, നമ്മളൊക്കെ ജനിക്കുന്നതിന് മുന്നേ നേടിയ ലോകകപ്പ് big screen ൽ ഒട്ടും തനിമ ചോരാതെ ഗവേഷണം നടത്തി എടുത്തതിൽ കബീർ ഖാൻ ഇന്ത്യൻ യുവതയുടെ ആത്മവിശ്വാസം ആണ് ഉയർത്തുന്നത്.


83 ൽ കപ്പ് നേടിയ സന്ദിപ്

പാട്ടീലിന്റെ മകൻ ചിരാഗ് പാട്ടീൽ ആണ് തന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത്, വിക്കി കൗശൽ അല്ലുഅർജുൻ വിജയ് ദേവരെ ഇവരൊക്കെ ഇതിൽ നിന്ന് പിന്മാറിയത് എന്തിന് എന്നറിയില്ല ഏതായാലും ചിത്രം ഭാരതീയരുടെ മനസ്സിൽ എന്നും നിലനിൽക്കും.


കപിലിന്റെ മകൾ കബീർ ഖാന്റെ അസിസ്റ്റന്റ് ആയി ചിത്രത്തിൽ ഉണ്ട്. ബജ്‌രംഗി ഭായിജാൻ ആണ് കബീർഖാന്റെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് . സച്ചിൻ അടക്കം ഉള്ള കളിക്കാരുടെ ഉപദേശവും, കപിൽ ദേവിന്റെ നേതൃത്വത്തിൽ പരിശീലനവും ആയി 3മാസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രം 2019 വേൾഡ് കപ്പിന് ശേഷം schedule പൂർത്തിയാക്കി.


Covid -19മൂലം റിലീസ് നീണ്ട് 25 ഡിസംബർ 2020 ന് ചിത്രം തിയറ്ററിൽ ഇറങ്ങി. Covid കാലം അല്ലായിരുന്നു എങ്കിൽ ഉറപ്പായും ചിത്രം Dhoni യോളം വിജയം ആയേനെ.


കപിൽ ദേവ് ഭാരതീയർക്ക് ഒരിക്കലും Unsung Hero അല്ല - അദ്ദേഹം ആത്മവിശ്വാസത്തിന്റെ പ്രതീകം ആണ്, ഒരു നല്ല Caps ക്യാപ്റ്റൻ ആണ് നമ്മൾക്ക്. മറക്കില്ലൊരിക്കലും 🥰🥰🥰


Hareesh Anamparambu

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം