കാശി വാരാണസി ബനാറസ്
5ദിവസത്തെ യാത്ര 11-12-2025 ന് രാവിലെ കൊച്ചിയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റിൽ തുടങ്ങുകയാണ്, നേരെ ബാംഗ്ലൂർ എയർപോർട്ടിൽ 2 മണിക്കൂർ lay over പിന്നെ വാരാണസി കാശി ബാനാരസ് അവിടെ Lal Bahadur Sasthri International Airport ൽ ഉച്ചയോടെ എത്തി, ഭക്ഷണം കഴിച്ചു Manor എന്ന ഹോട്ടൽ 2004 റൂമിൽ check in ചെയ്തു. വൈകുന്നേരം
കാലഭൈരവ ക്ഷേത്രത്തിൽ കാശിയിൽ
കാശിയുടെ കാവൽക്കാരൻ ആണ്, ആര് കാശിയിൽ തങ്ങണം എന്ന് തീരുമാനിക്കുന്നത് കാലഭൈരവൻ ആണ് എന്നാണ് വിശ്വാസം. വിശ്വേശ്വര് ganj എന്ന പ്രദേശത്താണ് ഈ ക്ഷേത്രം.
കാലഭൈരവ അഷ്ടകം എന്ന കൃതി ജഗത് ഗുരു ആദി ശങ്കരാചാര്യർ രചിച്ചത് ആണ്. സാക്ഷാൽ കാശി കാലഭൈരവനെ സ്തുതിക്കുന്നു ഇതിൽ.
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ...
കാശിയുടെ കാവൽക്കാരനെ തൊഴുതു പിന്നെ പോകുന്നത് സാക്ഷാൽ മഹാദേവന്റെ സവിധത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം ആണ് കാശി വിശ്വനാഥ ക്ഷേത്രം- കാശിയിൽ ബനാരസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ. പുണ്യ ഗംഗ നദിയുടെ പടിഞ്ഞാറെ കരയിൽ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള മഹാക്ഷേത്രം ആണ് കാശി.
വിശ്വേശ്വരൻ എന്നാണ് അറിയപ്പെടുന്നത്, മരണാനന്തര കർമം നടത്തിയാൽ മോക്ഷം നേടുമെന്ന് പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരവും 3000 വർഷത്തെ പഴക്കം കണക്കാക്കുന്നു, ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം ആണെന്നും പറയപ്പെടുന്നു.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ചിതറി കിടക്കുന്ന ജ്യോതിർലിംഗങ്ങൾ ദർശനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഒരു തവണ സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്നു എന്ന് പറയുന്നു. ആചാര്യ സ്വാമികൾ ശങ്കരാചര്യർ ശ്രീ രാമകൃഷ്ണ പരമഹംസർ, വിവേകാനന്ദ സ്വാമികൾ, സ്വാമി തുളസിദാസ് ദയാനന്ദസരസ്വതി, ഗുരുനാനക് തുടങ്ങി നിരവധി മഹാനായ സന്യാസിമാർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം നിരവധി തവണ തകർക്കപ്പെടുകയും പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്.
ഗ്യാൻ വാപി കിണർ
ഗ്യാൻ വാപി എന്നാൽ (Well of knowledge) എന്നാണ് പറയുന്നത്, 17 നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഔറംഗസെബ് കാശി ക്ഷേത്രത്തിൽ ആക്രമിച്ചു നശിപ്പിക്കുകയും അടുത്ത് പള്ളി പണിയുകയും ചെയ്തിരുന്നു വിഗ്രഹം എടുത്ത് പൂജാരി ആ കുളത്തിൽ ചാടി എന്നും പറയുന്നു, ഇന്നും നന്ദി വിഗ്രഹം പള്ളിക്ക് നേരെ തിരിഞ്ഞ് ആണ് ഇരിക്കുന്നത്
അഹല്യബായ് ഹോൾക്കർ ആണ് 1780 ൽ ക്ഷേത്രം പുതുക്കി പണിതു സമർപ്പിച്ചത്.ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രത്തിൽ സംരക്ഷണം ഉറപ്പാക്കുന്നത്. 1835 ൽ സിക്ക് മഹാരാജാവ് രഞ്ജീത് സിംഗ് ക്ഷേത്രത്തിൽ സ്വർണം പൊതിയാൻ സംഭാവന ചെയ്തു,
12 ജ്യോതിർ ലിംഗങ്ങൾ
സോംനാഥ് ഗുജറാത്തിൽ
ശ്രീശൈലം ആന്ധ്രാപ്രദേശ്
മഹാകാലേശ്വർ ഉജ്ജയിൻ മധ്യപ്രദേശ്
ഓംകാരേശ്വർ മധ്യപ്രദേശ്
കേദാർനാഥ് ഉത്തരാഘണ്ട്
ഭിംശങ്കർ മഹാരാഷ്ട്ര
കാശി ഉത്തർപ്രദേശ്
ത്ര്യംബകേശ്വർ മഹാരാഷ്ട്ര
ബൈദ്യനാഥ് ജാർഖണ്ഡ്
ദ്വാരക ഗുജറാത്തിൽ
രാമേശ്വരം തമിഴ്നാട്
ഗൃഷ്ണേശ്വർ മഹാരാഷ്ട്ര
മുഗളന്മാർ ആക്രമിച്ചു നശിപ്പിച്ച കാശി രാജാ മാൻ സിംഗ് ആണ് പുതുക്കി പണിതത് അതും അക്ബർന്റെ കാലത്ത് പിന്നീട് ജഹാങ്കിറിന്റെ കാലത്ത് പണി പൂർത്തിയാക്കിയ വിശ്വനാഥ ക്ഷേത്രം ഔറംഗസെബ് തകർത്ത് പള്ളി പണിതു
2021 ൽ ക്ഷേത്രത്തിൽ പണികൾ പൂർത്തിയാക്കി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു പുതിയ ഇടനാഴി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.2023 ൽ 2021 മുതൽ 10 കോടി തീർത്തടകർ ക്ഷേത്രത്തിൽ എത്തി എന്ന് ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.
ക്ഷേത്രത്തിന്റെ വടക്കേ വശത്തു മാറി ആണ് ഗ്യാൻ വാപി എന്നാ കിണർ മുഗൾ ആക്രമണം നടന്ന കാലം പൂജാരി ജ്യോതിർലിംഗവുമായി കിണറ്റിൽ ചാടി വിഗ്രഹം സംരക്ഷിച്ചു എന്ന് പറയുന്നു.
മണികർണിക ഘാറട്ടിനും വിശ്വനാഥ ക്ഷേത്രത്തിനും ഇടയിൽ ഭക്ത വിശ്വാസികൾക്ക് സഞ്ചരിക്കാൻ പണിത ഇടനാഴിയിലൂടെ ഭക്തർക്ക് പല സൗകര്യങ്ങളും ഉപയോഗിക്കാം.
ഒരു വിശ്വാസം അനുസരിച് കാശിയിൽ പോയി വന്നാൽ നമുക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കണം എന്ന് പൂർവികർ പറഞ്ഞിരുന്നു ചെയ്തിരുന്നു -പലരും ചെരിപ്പ് ഉപേക്ഷിക്കും മധുരം ഉപേക്ഷിക്കും, ഏറെ ഇഷ്ടപ്പെട്ട പലതും ഉപേക്ഷിക്കും എന്ന് പറയുന്നു എന്ന് വച്ച് പഴവര്ഗങ്ങളിൽ കിവി എനിക്ക് ഇഷ്ടം ആണ് ഞാനും അത് ഉപേക്ഷിക്കും എന്നോ അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സ്വാദ് നോക്കിയിട്ടുള്ള 'ബദാം ക്യാഷ്യു വാൾനട്ട്' ഇവ ഉപേക്ഷിക്കാം എന്നൊക്കെ അല്ല ഉദ്ദേശിച്ചത്, ജീവിതത്തിൽ നല്ലൊരു തീരുമാനം എടുത്ത് മുന്നേറാൻ വേണ്ടി ആകണം ത്യജിക്കൽ എന്ന് പറയുന്നു
ഞാനും എനിക്ക് ഏറെ പ്രിയപ്പെട്ട ലഡു നീല നിറത്തിൽ ഉള്ള വേഷം എന്നിവ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
കാശിയിലെ ഗംഗ ജലം എടുത്ത് രമേശ്വരത്ത് ചെന്ന് കുളിച് ആ മണ്ണെടുത്തു കൊണ്ട് വയ്ക്കണം എന്ന് പറയുന്നു.
ഗംഗ തരംഗ രമണീയ ജടാ കലാപം
ഗൗരി നിരന്തര വിഭൂഷിത വാമഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസി പുരപതിം ഭജ വിശ്വനാഥം//
ഏറെ പ്രസിദ്ധമായ വിശ്വനാഥാഷ്ടകം കാശി വിശ്വനാഥനെ സ്തുതിക്കുന്നു.
മുഗൾ കാലഘ ട്ടത്തിന് ശേഷം ഭാരതത്തിലെ ഒട്ടുമിക്ക നാട്ടു രാജ്യങ്ങൾക്കും അവിടെ സത്രം പണിയാൻ സ്ഥലം അനുവദിക്കപ്പെട്ടിരുന്നു. കേരളത്തിൽ നിന്ന് കൊച്ചി രാജാവിനും തിരുവിതാംകൂർ രാജാവിനും കാശിയിൽ വന്നാൽ താമസിക്കാൻ നദിക്കരയിൽ സത്രം ഉണ്ടായിരുന്നു, കാളികാ ഘട്ടിൽ തിരുവിതാംകൂർ സത്രം ഇന്നും സംരക്ഷിക്കപ്പെട്ട വരുന്നു.
1813 ഏപ്രിൽ ജനിച്ചു 1846 ഡിസംബർ 25 ന് 33 വയസിൽ ഇഹലോകവാസം വെടിഞ്ഞ സംഗീതജ്ഞരിലെ രാജാവ് - രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നെല്ലാം വിളിച്ചിരുന്ന കുളശേഖര പെരുമാൾ ഹിസ് ഹൈനസ് സ്വാതി തിരുനാൾ രാമവർമ തമ്പുരാൻ, തിരുവിതാംകൂറിന്റെ പോന്നു തമ്പുരാൻ കാശി വിശ്വനാഥനെ ദർശിക്ക പോലും ചെയ്യാതെ രചിച്ച ഹിന്ദുസ്ഥാനികൃതി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്
"വിശ്വേശ്വര് ദർശൻ കർ ചൽ മൻ തുമ് കാശി
വിശ്വേശ്വര് ദർശൻ ജബ് കിൻഹോ ബഹു പ്രേം സഹിതെ
കാട്ടെ കരുണാ നിദാന് ജനനു മരണ് ഫാസി
പദ്മനാഭ കമലനയന ത്രിനയന ശംഭോ മഹേശ്
ഭജ് ലേ ഇൻ ദോ സ്വരൂപ് രഹിയെ അവിനാശി "
സിന്ധുഭൈരവി രാഗത്തിൽ എഴുതി മനോഹരമായ ഒരു കൃതി.
മഹാരാജാവ് മനസിനോട് പറയുകയാണ്- കാശിയിലേക്ക് മഹാദേവന്റെ ദർശനത്തിന് പോകണം എന്ന് അനന്യമായ പ്രേമത്തോടെ ദേവനെ പ്രാർത്ഥിച്ചാൽ കരുണാമയനായ മഹാദേവൻ ജനനമരണമായ ചക്രത്തിൽ നിന്ന് രക്ഷിക്കും മോക്ഷം ലഭിക്കും എന്ന് സാരം, പത്മനാഭൻ കമല നയനൻ തൃനയനാണ് ശംഭു ഈ രണ്ട് സ്വരൂപവും ധ്യാനച്ചോളൂ അവിനാശി നാശം ഇല്ലാത്തവൻ ആയി ഇരിക്കാം എന്ന് പ്രാർത്ഥിക്കുന്നു.
സ്വാതി തിരുന്നാൾ എഴുതി നിർത്തി.
പാണ്ഡവർ, സാക്ഷാൽ ശ്രീരാമ ചന്ദ്ര പ്രഭു, ജഗത് ഗുരു ആദി ശങ്കരാചര്യ സ്വാമികൾ, വിവേകാനന്ദ സ്വാമികൾ തുടങ്ങി അനവധി മഹാത്മക്കളുടെ പാപത്മങ്ങൾ പതിഞ്ഞ മണ്ണാണ് കാശിയിലേത്,
മുത്തുസ്വാമി ദീക്ഷിതർ കൃതി
വിശ്വനാഥംഭജേ ഹം രാഗാമാലിക
കാശി വിശ്വനാഥ സുപ്രഭാതം
ശിവ ശിവ ശിവ എന രാദ ത്യാഗരാജ കൃതി
ഇവയെല്ലാം കാശി വിശ്വനാഥനെ സ്മരിക്കുന്നു.
ഹരീഷ് ആനാംപറമ്പ്
ചിത്രങ്ങൾക്ക് കടപ്പാട് Internet
Comments