Unsung Hero Late Maj. സന്ദീപ് ഉണ്ണികൃഷ്ണൻ

Unsung Hero
Major Sandeep Unnikrishnan

28-നവംബർ 2008 ന് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മലയാളിയായ ബംഗളുരു നിവാസിയായ സന്ദീപ് ഉണ്ണികൃഷ്ണൻ ഇന്ത്യൻ ആർമി ഓഫീസർ ആണ് -NSG യിൽ മുംബൈ ആക്രമണം നടക്കേ അനവധി പേരെ രക്ഷപ്പെടുത്തി തന്റെ ജീവൻ ബലി കൊടുത്തു.

സത്യത്തിൽ Major Unsung Hero അല്ല.. യഥാർത്ഥ Hero തന്നെയാണ്, 16 വർഷം കഴിഞ്ഞു എങ്കിലും ഇന്നും അദ്ദേഹം ജ്വലിക്കുന്ന ഓർമയാണ്, 2009 ൽ അദ്ദേഹത്തിന് Ashoka Chakra നൽകിയിരുന്നു.

കോഴിക്കോട് നിവാസിയായ ISRO retired ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണൻന്റെ മകനായി 1977 ൽ ബംഗളുരു ആണ് Major ജനിച്ചത്, National Defence Academy pune യിൽ നിന്ന് graduation പൂർത്തിയാക്കിയ അദ്ദേഹം 
Dehradun ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി ബീഹാർ റെജിമെന്റ്ൽ ലെഫ്റ്റ്നന്റ് ആയി ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്തു.

2007 ൽ NSG 51 SAG ൽ training officer ആയി സേവനം ആരംഭിച്ച Major 26-നവംബർ 2008 മുംബൈ നഗരത്തെ തീവ്രവാദികൾ ആക്രമിച്ച സമയം താജ് ഹോട്ടലിൽ റെസ്ക്യൂ പ്രവർത്തനം നടത്തവെ 15 മണിക്കൂർ നേരത്തെ ഓപ്പറേഷൻ ശേഷം 27 നവംബർ രാത്രിയോടെ നാല് തീവ്രവാദികളെ ഒറ്റക്ക് നേരിട്ട് ജീവത്യാഗം ചെയ്തു-

 "Dont come up I will handle them"

അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇതാണ്. നാല് തീവ്രവാദികളെ NSG പിന്നീട് വകവരുത്തുന്നുണ്ട്. 26ജനുവരിയിൽ അശോക ചക്ര നൽകി രാജ്യം ആദരിച്ചു.

അദേഹത്തിന്റെ biopic Major 2022 ജൂണിൽ ആണ് ഇറങ്ങിയത്.

31 വയസിൽ അദ്ദേഹം രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു, നമ്മൾ കടപ്പെട്ടിരിക്കുന്ന വ്യക്തികളിൽ ഒരാൾ, അദേഹത്തിന്റെ സ്മരണയിൽ പ്രണാമം

#MajorSandeep
#AshokaChakra
#MajorSandeepUnnikrishnan

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം