പുരുഹരിണപുരേശൻ

ഏറ്റുമാനൂർ മഹാദേവൻ ഏറ്റുമാനൂരപ്പനെ ആണ് പുരുഹരിണപുരേശൻ എന്ന് പറഞ്ഞു വരുന്നത് 
ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു, 
കുംഭമാസത്തിലെ ഉത്സവം പ്രസിദ്ധമാണ് അതിൽ എട്ടാം നാൾ ഏഴരപൊന്നാന ദർശനം വിശേഷം ആണ് 
ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ശില്പരൂപമാണ് തേക്കിൻ തടിയിൽ തീർത്തു സ്വർണം പൂശിയ വിഗ്രഹങ്ങൾ ആണ് ഇവ, ആനകൾക്കൊപ്പം സ്വർണ പഴകുലയും ഉണ്ടായിരുന്നു. വലിയ ആനകൾക്ക് 2അടിയും ചെറിയ ആനക്ക് ഒരടിയും ആണ് ഉയരം. 

എട്ടാം നാളിൽ ആസ്ഥാന മണ്ഡപത്തിൽ ദേവന്റെ തിടമ്പിനൊപ്പം ഏഴരപൊന്നാനയും ദർശനത്തിന് വക്കും.

അനിഴം തിരുന്നാൾ നേർന്നു കാർത്തിക തിരുന്നാൾ രാമവർമ മഹാരാജാവ് ആണ് ഇത് സമർപ്പിച്ചത്. വൈക്കത്തപ്പന് നേർന്നിരുന്ന വഴിപാട് കൊണ്ട് പോകുന്ന വഴി ഏറ്റുമാനൂരിൽ പടിഞ്ഞാറെ നടയിൽ ഗോപുരത്തിൽ ഭടന്മാർ വിശ്രമിക്കാൻ ഇരുന്നു -എന്നാൽ പോകാൻ നേരം ആനകളുടെ ദേഹത്ത് ഉഗ്രസർപ്പങ്ങൾ കണ്ടെന്നും പ്രശ്നം വച്ചു നോക്കിയപ്പോൾ അത് ഏറ്റുമാനൂരപ്പന് സമർപ്പിക്കണം എന്ന് കണ്ട് 1769മെയ്‌ മാസം 14 ന് ആനകളെ ഏറ്റുമാനൂർ അപ്പന് നടക്ക് വച്ചു.

മറ്റൊരു ഏഴരപ്പൊന്നാന വൈക്കത്തപ്പന് സമർപ്പിക്കാം എന്ന് വിചാരിച്ച രാജാവിനെ സ്വപ്നദർശനം ഉണ്ടാകുകയും ആന വേണ്ട പകരം സഹസ്രകലശം മതി എന്ന് പറയുകയും ചെയ്തു എന്നും താമസിയാതെ സഹസ്രകലശം നടത്തി പ്രാതൽ ഉണ്ട് മഹാരാജാവ് മടങ്ങി എന്നും കൊട്ടാരത്തിൽ ശങ്കുണ്ണി വിസ്തരിച്ചു പറയുന്നു.


മൂന്നര അടിയോളം വരുന്ന ശിവലിംഗം രണ്ടര അടിവരുന്ന പീഠത്തിൽ പടിഞ്ഞാറു ദർശനം ആയി പ്രതിഷ്ഠ നടത്തിയിരിക്കുന്നു.മഹാദേവൻ രാവിലെ അർദ്ധനാരീശ്വര ഭാവത്തിലും ഉച്ചയ്ക്ക് കിരതമൂർത്തി ആയും വൈകിട്ടു സംഹാര രുദ്രനായും മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു എന്ന് വിശ്വാസം.

5പൂജകളും 3ശീവേലിയും ഉള്ള മഹാക്ഷേത്രം ആണ് ഇവിടം.
കുംഭമാസത്തിൽ തിരുവാതിര ആറാട്ട് ആയി ഉത്സവം ആണ് പ്രധാനം.പത്ത് ദിവസം ഉത്സവം 2025 ൽ 28 ന് കൊടി കയറുന്നു.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം