Arunachalam Muruganatham

Unsung Heroes - #2

2018 ൽ തമിഴ് നാട്ടുകാരൻ ആയ Balki സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായി ഇറങ്ങിയ ബോളിവുഡ് ചിത്രം ആണ് Padman. 

വിഖ്യാത Social Activist- Social Entrepreneur ആയ Arunachalam Muruganatham എന്ന തമിഴ് നാട്ടുകാരനായ മഹാത്മാവിന്റെ തന്നെ ജീവചരിത്രം ആണ് സിനിമ കാണിച്ചു തരുന്നത്, മാത്രവുമല്ല വിപ്ലവാത്മകമായ കണ്ടെത്തലിലൂടെ Sanitary Napkin കുറഞ്ഞ വിലക്ക് നിർമിക്കാം എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക കൂടെയാണ് അദ്ദേഹ ചെയ്തത്. 
76കോടി രൂപ ചിലവിൽ നിർമിച്ച ചിത്രം നിർമാതാക്കൾക്ക് നൽകിയതാകട്ടെ 200 കോടിയോളം രൂപ ആണ് എന്ന് പറയുമ്പോൾ മനസിലാക്കണം ആരായിരുന്നു ആ മഹാത്മാവ് എന്ന്.

The Sanitary Man of Sacred Land എന്ന ചെറു കഥയെ ആസ്പദമാക്കി സ്ത്രീകൾ അനുഭവിക്കുന്ന ഗർഭപാത്രത്തിന്റെ കണ്ണീർ എന്നറിയപ്പെടുന്ന Periods എന്ന menstrual periods കാലത്തേ ബുദ്ധിമുട്ടുകൾ, പണ്ട് കാലത്ത് വൃത്തിയുള്ള തുണിയോ ഒന്നും ഇല്ലാത്ത അവസ്ഥയും, ഇതേപ്പറ്റി യഥാർത്ഥ ധാരണ ഇല്ലാത്ത നാട്ടിൻപുറത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകളും കണ്ട് നായകൻ പരിഹാരം ആയി കണ്ടെത്തുന്ന Sanitary Pad അത് ഉപയോഗിക്കാൻ സ്ത്രീകളെ പ്രചോദിപ്പിക്കുകയും, സ്വന്തം pad ഉണ്ടാക്കാൻ പ്രയത്നിക്കുകയും അതിന് വേണ്ടുന്ന ഉപകരണങ്ങൾ സ്വയം നിർമിച്ചു നാട്ടിൻ പുറത്തെ സ്ത്രീകളെ തന്നെ വിൽക്കാൻ ഏല്പിക്കുകയും തന്റെ സംരംഭം UNICEF പോലും പ്രശംസ പിടിച്ചു പറ്റുന്നതും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം.

എന്ത് തന്നെയായാലും വലിയ കമ്പനികൾ ഉയർന്ന വിലക്ക് വിൽക്കുന്ന Pad ഏറ്റവും ചുരുങ്ങിയ വിലക്ക് നിർമിച്ചു നൽകിയ Arunachalam Muruganatham, 2016 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം രാജ്യത്ത് 23സംസ്ഥനങ്ങളിൽ നിർമാണം തുടങ്ങാൻ പോകുകയും, 100ൽ അധികം രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കാൻ തയ്യാറെടുക്കുകയും ആണ്. 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം