ദശരഥ് മാഞ്ചി

2015 ൽ ഇറങ്ങിയ Manjhi - The Mountain Man എന്ന സിനിമക്ക് ശേഷം ആണ് ഇദ്ദേഹത്തെ ലോകം അറിഞ്ഞത്.

ബിഹാറിലെ ഗയ എന്ന സ്ഥലത്തിന്നടുത്ത Gehlaur എന്ന ഗ്രാമത്തിലെ ഒരു പാവം കൂലിപ്പണിക്കാരൻ ആണ്.

ഉളിയും ചുറ്റികയും ഉപയോഗിച്ച് 30അടി വീതിയും, 110അടി നീളവും, 25 അടി ഉയരവും ഉള്ള ഒരു മല വെട്ടി നിരത്തി ഗ്രാമീണർക്ക് യാത്ര സുഗമമാക്കാൻ വഴി ഉണ്ടാക്കി.

1960 കളിൽ ഒരു ദിവസം തന്റെ ഭാര്യ മലകയറി യാത്ര പോകുമ്പോൾ താഴേക്ക് പതിക്കുകയും മരണപ്പെടുകയും ചെയ്തു, മനംനൊന്ത് അദ്ദേഹം 22വർഷം കൊണ്ട് തനിയെ ആ മല വെട്ടി നിരത്തി വഴി തെളിച്ചു. 2007 ൽ മരണപ്പെട്ട അദ്ദേഹത്തിന്റെ പ്രയത്നം ലോകം വാഴ്ത്തുന്നത് മംഗൾ പാണ്ഡെ പോലുള്ള സിനിമ പിടിച്ച കേതൻ മെഹ്ത സംവിധാനം ചെയ്ത സിനിമ release ചെയ്തതിന് ശേഷം ആണ്.

ഇദ്ദേഹത്തെപോലുള്ള മഹാത്മാക്കൾ ആണ് ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നത്.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം