ക്ഷേത്രാരാധന

ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യപ്പെടുന്നു ആ സങ്കേതങ്ങളിൽ അവ ക്ഷേത്രം എന്നറിയപ്പെടുന്നു.

ക്ഷേത്രം ജീർണോധാരണം എന്നാൽ പുനർനിർമാണം ആണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ (അത് മിഥ്യ ധാരണ ആണെന്ന് ആദ്യമേ പറയാം)
ഗോപുരനിർമാണം 
സ്വർണ താഴികക്കുടം നടപ്പുര വിപുലമായ രീതിയിൽ ആക്കുക തുടങ്ങി അനവധി കാര്യങ്ങൾ കാണാം, ഉത്സവത്തിന് വെടിക്കെട്ട് ആന മേളം സ്വീകരണം സമ്മേളനം എന്ന് വേണ്ട കണ്ട പരിപാടികൾക്ക് ധാരാളം പണം ചിലവഴിക്കും, എന്നാൽ അത് കൊണ്ട് ക്ഷേത്രചൈതന്യം വർധിക്കുമോ?

ഇല്ല എന്ന് നിസ്തർക്കം. പിന്നെ എങ്ങനെ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം നൽകാം

തന്ത്ര സമുച്ചയം പറയുന്നു 5പ്രധാന കാര്യങ്ങൾ അതിൽ പ്രധാനമായി 
തന്ത്രി ആചാര്യൻ മേൽശാന്തി എന്നിവരുടെ തപശ്ശക്തി, ഉപാസന നിയമം ഉത്സവം അന്നദാനം.

ക്ഷേത്രത്തിൽ ചൈതന്യ വർധനവിന് ആദ്ധ്യാത്മിക ആചര്യന്റെ പുഷ്‌പാഞ്‌ജലി വേദ പണ്ഡിതൻ മാരെ കൊണ്ട് മുറജപം മുറഹോമം വാരം ലക്ഷർച്ചന വേദ മന്ത്ര അഭിഷേകം ശ്രീരുദ്ര ധാര എന്നിവയാണ്. എന്നാൽ ചുരുക്കം ക്ഷേത്രത്തിൽ മാത്രമേ ഇവ ആചാരപൂർവം സമർപ്പണം നടക്കുന്നുള്ളൂ എന്നത് വേദനാജനകം ആണ്.

അർച്ചകൻ അല്ലെങ്കിൽ മേൽശാന്തി തന്ത്രി എന്നിവർക്ക് യോഗ്യത കൽപ്പിക്കപെട്ടിട്ടുണ്ട് പാരമ്പര്യം മാത്രം പോരാ ഉപസകൻ ആകണം
അർച്ചകസ്യ പ്രഭാവേന ശിലാ ഭവതി ശങ്കരാ' അർച്ചകൻ പ്രഭാവം ഉള്ളവൻ ആണെങ്കിൽ ശില ശങ്കരൻ ആകും എന്ന് പറയുന്നു എന്നും സപ്തശുദ്ധി ജപിച്ചു അഭിഷേകം ചെയ്യുന്ന ക്ഷേത്രത്തിൽ അതി വിശേഷം ആയിരിക്കും എന്ന് പറയുന്നു.

ഏകാഗ്രതയോടെ ഛന്ദസ് തൊട്ട് ദിനം 108 ഗായത്രി രണ്ട് നേരവും ജപിക്കാൻ സാധിക്കുന്ന എത്ര അർച്ചകൻമാർ കാണും എന്നത് ആണ് അപചയം.

മനുഷ്യ ശരീരത്തിൽ പൂർവികരായ ഋഷിവര്യൻമാർ 6ചക്രങ്ങൾ ആയി തിരിച്ചിരിക്കുന്നു മൂലാധാരം സ്വാദിഷ്ടാനം മണിപൂരകം അനാഹതം വിശുദ്ധി ആജ്ഞ എന്നിവയാകുന്നു. യോഗ സാധനയിലൂടെ മൂലാധാരത്തിലെ കുണ്ഡലിനിയേ ഉണർത്തി സഹസ്രാരത്തിൽ എത്തിച്ചാൽ പ്രപഞ്ച ഉറവിടം ആയ അനന്തശക്തിയെ സാക്ഷാത്കരിക്കാൻ സാധിക്കും. ഇതിന് വേണ്ടുന്ന സാധന ഉപാസന ധ്യാനം മന്ത്രം മുതലായവ വിവരിക്കുന്ന ശാസ്ത്ര ജ്ഞാനം ആണ് തന്ത്രശാസ്ത്രം നൽകുന്നത്.

ക്ഷേത്രത്തിന്റെ പ്രാകാരം ബാഹ്യാകാരം, മദ്ധ്യാഗാരം, അന്തരഗാരം, അന്തർമണ്ഡലം (ശീവേലിപ്പുര, വിളക്ക്മാടം, നാലമ്പലം, അകത്തെ ബലിവട്ടം എന്നിവ ദേവന്റെ സ്ഥൂല ശരീരത്തെ കുറിക്കുന്നു. ഉള്ളിലെ ശ്രീകോവിൽ, പ്രതിഷ്ഠ എന്നിവ ദേവന്റെ സൂക്ഷ്മ ശരീരത്തെ കുറിക്കുന്നു. 

പൂജ ഒരുതരത്തിൽ സാധന ആകുന്നു. ഉത്സവം പരമ പ്രധാനം ആണ്, അതിൽ ദേവന്റെ ഗുരു സ്ഥാനീയനായ തന്ത്രി ഉത്സവബലി നടത്തുന്നത് പരമ പ്രധാനമാണ്. ദേവതയെ പുറത്തേക്ക് എഴുന്നള്ളിച്ചു 8ദിക്കുകളിലും ആയി എല്ലാവർക്കും ബലി നൽകി തൃപ്തി പെടുത്തുന്നു. 

ബലിക്കല്ലുകൾ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രത്തിൽ എല്ലാ ദേവതമാരുടെയും സാന്നിധ്യം കാണാം 
വിഷ്ണു ക്ഷേത്രത്തിൽ ആണെങ്കിൽ
കിഴക്ക് ആദിയായി ദിക്കും കോണും ആയി ഇങ്ങനെ കാണാം 

ഇന്ദ്രൻ അഗ്നി യമൻ നിരുർതി വരുണൻ വായു സോമൻ വൈശ്രവണൻ ഈശാനൻ ബ്രഹ്മൻ അനന്തൻ ഗണപതി ഗരുഡൻ അനന്തൻ ദക്ഷിണാമൂർത്തി ദുർഗ ശാസ്താവ് സപ്തമാതൃക്കൾ എന്നിങ്ങനെ സകല ദേവതമാർക്കും ശീവേലി സമയം ജലഗന്ധ പുഷ്പ നിവേദ്യം സമർപ്പിക്കുന്നു, ആയതിനാൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മാത്രയിൽ എല്ലാ ഈശ്വരന്മാരെയും സ്മരിക്കാൻ സാധിക്കുന്നു.

ശ്രദ്ധാവാൻ ലഭതെ ജ്ഞാനം എന്ന് പറഞ്ഞ പോലെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പദ്ധതി ആണ് ക്ഷേത്രാരാധന...

സമ്പാദകൻ: ഹരീഷ് ആനാമ്പറമ്പ് 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം