ആര്യഭട്ട
AD അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞനാണ് ആര്യഭടൻ..അദേഹത്തിന്റെ സ്മരണാർത്ഥമാണ് ആര്യഭട്ട എന്ന് പേരിട്ടു 50വർഷം മുൻപ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം.
അന്ന് ISRO ഐഎസ്ആർഓ ചെയർമാൻ ആയിരുന്നു PROF സതീഷ് ധവാൻ, പ്രധാനമന്ത്രി ഇന്ദിരഗാന്ധി ആണ് പേര് തെരഞ്ഞെടുത്തത്.
U R റാവു ആണ് പ്രൊജക്റ്റ് ഡയറക്ടർ
1975 ഏപ്രിൽ 19 നാണ് USSR റോക്കറ്റിൽ വിക്ഷേപിച്ചത്. ഇന്ന് ഇന്ത്യക്ക് എണ്ണം പറഞ്ഞ പ്രൊജക്റ്റ്‌കൾ കൈകാര്യം ചെയ്യുന്നതിനും, ബഹിരകാശ മേഖലയിൽ ആദ്യ 5ൽ സ്ഥാനവും നേടിതന്നത് അന്നത്തെ ദീർഘവീക്ഷണം ഉള്ള മഹാരഥന്മാർ ആണ്
വിക്രം സാരഭായ്, സതീഷ് ധവാൻ ur റാവു എന്നിവരുടെ സംഭാവനകൾ വിലമതിക്കാൻ ആകാത്തത് ആണ്.
ഗഗൻയാൻ
ചന്ദ്രയാൻ 4
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ
എന്നിവ അവയിൽ ചിലത് മാത്രം.
പാടലിപുത്രയിൽ ജീവിച്ചിരുന്ന ആര്യഭടൻ
ഭൂമി ഉരുണ്ടതാണെന്നും സ്വയം അചുതണ്ടിൽ അത് കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ ആണ്.
ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളം അല്ലെന്നും പകരം സൂര്യപ്രകാശം ആണ് ചന്ദ്രന്റെ ശോഭയ്ക്ക് നിദാനമെന്നും ആദ്യമായ് അഭിപ്രായപ്പെട്ടത് ആര്യഭടൻ ആണ്.
പൈ മൂല്യം 3.1416
ലളിതവും ശാസ്ത്രീയവുമായ കാലവിഭചനം
ഭൂമിയുടെ ഭ്രമണത്തെയും ഗ്രഹങ്ങളെയും പറ്റിയുള്ള വിവരണം എന്നിവയെല്ലാം അദ്ദേഹം കണ്ടെത്തിയത് ആണ്.
ഇന്ത്യയുടെ സ്വന്തം ISRO ക്കും ആര്യഭടനും പ്രണാമം
ചിത്രം : pune ഉള്ള IUCAA (Inter University center for Aatronomy and Astrophysics ക്യാമ്പസ് ഉള്ള ആര്യഭട ചിത്രം....
Comments