വിഷു

വിഷുവിനു ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് കണി കാണാൻ വേണ്ട 'കണികൊന്ന" 
എന്നാൽ ഈ കണിക്കൊന്ന ശ്രീകോവിൽ കാണുന്നത് വർഷം ഒരു ദിനം മാത്രം ആണ് അത് മേടം ഒന്നിന് വിഷു ദിനത്തിൽ മാത്രം.

സ്വർണഭംഗിയാണ് എങ്കിലും കൊന്നക്ക് പതിത്വം ഉണ്ട്. പൂജപ്പുഷ്പമല്ല കൊന്ന പൂ, 

ത്രേതാ യുഗത്തിൽ ശ്രീരാമ ഭഗവാന്റെ കാലത്ത് ബാലിയെ കൊല്ലാൻ സുഗ്രീവനെ അയച്ചു സാക്ഷാൽ ശ്രീരാമ സ്വാമി മറഞ്ഞു നിന്നത് കൊന്ന മരത്തിന്റെ പിന്നിലാണ് എന്നാണ് വിശ്വാസം. ഒളിയമ്പ് എയ്ത് കൊല്ലാൻ കൂട്ട് നിന്ന മരത്തിനു കൊന്ന " മരം എന്ന പേര് വന്നു.

കർണികാരം എന്നാണ് കൊന്നപ്പൂവിന്റെ സംസ്‌കൃതം നാമം, ദ്വാപര യുഗത്തിൽ വൃന്ദാവനത്തിൽ ബാലലീലകൾക്കിടെ കണ്ണൻ ചെവിയിൽ ചൂടിയിരുന്നത് കൊന്ന പൂ ആണ് 'കർണയോ കർണികാരം എന്ന് ഭാഗവതം പറയുന്നു. ഇതോടെ ആണ് പതിത്വം മാറിയത്.

അങ്ങനെ വിഷുവിനു ചക്ക മാങ്ങ വെള്ളരി എന്നിവക്കൊപ്പം ഓട്ടുരുളിയിൽ കാണിക്കൊന്നക്ക് സ്ഥാനം ലഭിച്ചു


Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം