തൃശിനാപ്പിള്ളി അഖിലാണ്ഡേശ്വരി ക്ഷേത്രത്തിൽ
ജംബുകെശ്വരാർ (മഹാദേവൻ) അഖിലാണ്ഡേശ്വരി (പാർവതി) ആണ് പ്രധാന പ്രതിഷ്ഠ.
പഞ്ചാഭൂതങ്ങളിൽ ജലം പ്രതിനിധീകരിച്ചാണ് ഇവിടം നിലകൊള്ളുന്നത്. 1800 വർഷം മുമ്പ് ചോളകാലഘട്ടത്തിൽ ആണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് കരുതുന്നു. ദ്രാവിട ശൈലിയിൽ ഉയരമുള്ള മേൽക്കൂരയും 5ഓളം ഇടനാഴികളും ഉൾപ്പെടുന്നതാണ് ക്ഷേത്ര ചുറ്റമ്പലം.
ശ്രീകോവിൽ ഭൂനിരപ്പിൽ നിന്ന് അല്പം താഴെയായാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചഭൂതാത്മകമായ ജലമാണ് ഇവിടെ എന്നതിനാൽ മറ്റുള്ളവ
പൃഥ്വി ഭൂമി കാഞ്ചിപുരത്തെ ഏകാംബരേശ്വരൻ
ആകാശം ചിദമ്പര നാഥൻ
അഗ്നി തിരുവണ്ണാമലയിലെ അരുണാചലേശ്വരൻ
വായു കാളഹസ്തി കാളഹസ്തീശ്വരൻ എന്നിങ്ങനെ ആണ്.
ഉച്ചപൂജക്ക് ശാന്തിക്കാരൻ സ്ത്രീവേഷത്തിൽ ആണ് പൂജ എന്ന് പറയുന്നു.ജഗത് ഗുരു ആദി ശങ്കരാചാര്യർ ഭഗവതിക്ക് ശ്രീ യന്ത്രം കൊണ്ട് താടങ്കം സമർപ്പിച്ചിരുന്നു എന്ന് പറയുന്നു.
18 -)0 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുത്തുസ്വാമി ദീക്ഷിതർ 3 സ്തുതികൾ ജംബുകേശ്വരനെയും, അഖിലാണ്ഡേശ്വരിയെയും സ്തുതിച്ചു എഴുതിയിട്ടുണ്ട്.
ജംബുപതെ മാം പാഹി -യമുന കല്യാണി
അഖിലാണ്ഡേശ്വരി രക്ഷമാം -ദ്വിജാവന്തി
അഖിലാണ്ഡേശ്വര്യയ് നമസ്തേ -ആരഭി
Comments