ക്ഷേത്രായനം
ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യുന്നതിന്നു വേണ്ടുന്ന സങ്കേതം, അവയെ ക്ഷേത്രം എന്ന് പറയുന്നു..
പ്രാസാദങ്ങളെ സ്വസ്തികം സർവ്വതോഭദ്രം, നന്ദ്യാ വർത്തം, വിച്ഛിന്ദികം എന്നിങ്ങനെ നാലാക്കി തിരിച്ചിരിക്കുന്നു
നാല് ദിക്കുകളിലും ഗോപുരം ഉള്ള ക്ഷേത്രത്തിന് സ്വസ്തികം
വളരെ നിലകൾ ഉള്ളത് സർവ്വതോഭദ്രം
വൃത്താകാരമായത് നന്ദ്യാവർത്തം
വളരെ വലുപ്പം ഉള്ളത് വിച്ഛിന്ദികം എന്നും പറയുന്നു
ഉത്തരായന കാലം സൂര്യന്റെ ഗമനങ്ങളുടെ അടിസ്ഥാനത്തിൽ മകരം മുതൽ മിഥുനം കൂടി ആറു മാസത്തേക്ക് ആണ് പ്രതിഷ്ഠ നടത്തേണ്ടത് എന്ന് പറയുന്നു, കർക്കിടകം മുതൽ ധനു വരെ ദക്ഷിണായന കാലം ആണ്.
ക്ഷേത്രം ചൈതന്യം വർധിക്കുന്നതിന് വേണ്ടി ചെയ്യുന്ന ക്രിയകൾ ആണ് കലശങ്ങൾ
ദ്രവ്യ, അഷ്ടബന്ധ, നവീകരണകലശം എന്നിങ്ങനെ തിരിച്ചതിരിക്കുന്നു.
ദ്രവ്യ കലശം എന്നാൽ
ദ്രവ്യങ്ങൾ കലശങ്ങളിൽ നിറച്ചു പൂജിച്ചു ദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ്, എല്ലാ ക്ഷേത്രങ്ങളിലും ചുരുങ്ങിയത് കൊല്ലം തോറും ദ്രവ്യകലശം നടത്തേണ്ടതാണ്.
ഒന്നാം ദിനം ആചര്യവരണം അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് ചടങ്ങ്.
രണ്ടാം ദിനം ബിംബശുദ്ധി ഹോമങ്ങൾ
മൂന്നാം ദിനം നാലാം ദിനം പ്രായശ്ചിത്ത ഹോമങ്ങൾ
അഞ്ചാം ദിനം തത്ത്വഹോമം തത്ത്വകലശാഭിഷേകം
ആറാം ദിനം ദ്രവ്യകലശാഭിഷേകവും ആണ് പ്രധാന ക്രിയകൾ.
*അഷ്ടബന്ധകലശം*
ദ്രവ്യകലശത്തിലെ ക്രിയകൾ മുഴുവൻ ചെയ്ത് അഷ്ടബന്ധ ക്രിയകൾ ചെയ്ത് പീഠവും ബിംബവും അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്ന ക്രിയ കൂടി വരുമെന്ന് ആണ് പറയുവാൻ ഉള്ളത്.
*നവീകരണകലശം*
ഏകദേശം 11 ദിവസം ആണ് ചടങ്ങുകൾ ആദ്യ ആറു ദിവസം ദ്രവ്യകലശ ക്രിയകൾ തന്നെയാണ്
ശേഷം അനുജ്ഞബലി പിന്നെ ഏഴാം ദിനം ബിംബ ചൈതന്യം കലശത്തിലേക്ക് ആവാഹിച്ചു മണ്ഡപത്തിലോ വലിയമ്പലത്തിലോ കൊണ്ട് വച്ച് ധ്യാനാധിവാസം മുതലായ വളരെ പ്രയാസകരമായ ചടങ്ങുകൾ ആണ്. ബിംബ ചൈതന്യം കലശത്തേലേക്ക് ഉദ്വസിച്ചാൽ ബിംബം പീഠം മുതലായവ വൃത്തിയാക്കി എട്ടാം ദിനം പ്രതിഷ്ഠ ക്രിയകൾ കഴിഞ്ഞാൽ നടയടക്കുകയാണ്. ഒൻപതിന് പരിവാരപ്രതിഷ്ഠ പത്തിന് ഹോമംഗളും ചെയ്ത് പതിനൊന്നാം ദിവസം നടതുറന്ന് നവീകരണ ക്രിയകൾ അവസാനിക്കുന്നു.
ആചാര്യൻ
ആചിനോതി ഹി ശാസ്ത്രാണി
ആചാരേ സ്ഥാപയത്യപി
സ്വയമാചരതെ തസ്‌മാത് ആചര്യ ഇതി കഥ്യതെ
ഗുരു
വിപ്ര: കുലീന: കൃതസംസ്ക്രിയൌഘ:
സ്വധീതവേദാഗമതത്ത്വവേത്താ
വർണാശ്രമാചാരപരോധിദീക്ഷോ
ദക്ഷിസ്തപസ്വീ ഗുരുരാസ്തികോസ്തു
തന്ത്രി ബ്രാഹ്മണൻ ആകണം, ഉന്നതകുല ജാതൻ ഷോടശക്രിയകളെ ചെയ്തവൻ, ആകണം എന്നിങ്ങനെ പറയുന്നു.
ബ്രാഹ്മണലക്ഷണം
ബ്രാഹ്മണൻ യോഗിയും, തപസ്വിയും ദമി ദാനം ചെയ്യുന്നവൻ സത്യവാദി ശുചിത്വം ദയയുള്ളവനും വേദജ്ഞനും ജ്ഞാനിയും ഈശ്വരവിശ്വാസിയും ആയിരിക്കണം.
ക്ഷേത്രത്തിൽ പ്രധാന ദേവതക്കും ഉപദേവതമാർക്കും ശേഷം പരിവാര ദേവതമാർ, നിർമ്മാല്യധാരി
വിഷ്ണു -വിഷ്വക് സേനൻ
സുബ്രഹ്‌മണ്യൻ - ധൂർത്തസേനൻ
ശിവൻ ചണ്ഡേശ്വരൻ
ദുർഗ - mundi മുണ്ഡിനി
ഗണപതി - കുംഭോദരൻ
ശാസ്താവ് - ഘോഷവാൻ
ശേഷഭോഗി എന്നും പറയുന്നു.
*ഉത്സവങ്ങൾ*
മൂന്ന് വിധത്തിൽ ആണ് ക്ഷേത്രഉത്സവങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്
1 അങ്കുരാദി
2 ധ്വജാദി
3 പടഹാദി
ആദ്യം പറഞ്ഞ അങ്കുരാദി ഉത്സവം ഉത്തമം ആകുന്നു, ധ്വജാദി മാധ്യമവും, പടഹാദി അധമവും ആകുന്നു. മുളയിട്ട് തുടങ്ങുന്ന ഉത്സവം ആണ് ഉത്തമം.
മുളയിടതെ കോടികയറുന്ന ഉത്സവം ധ്വജാദി, കൊട്ടിപ്പുറപ്പെടുന്ന ഉത്സവം പടഹാദി.
ഉത്സവം നാൾ ദിനേന ശ്രീഭൂതബലി, ഒരു ദിവസം ഉത്സവബലി ആറാട്ടിൻ തലേ ദിവസം പള്ളിവേട്ട, പിറ്റേന്ന് രാവിലെ പള്ളി യുണർത്തൽ അന്ന് ആറാട്ട്. പല ക്ഷേത്രത്തിലും എല്ലാ ദിവസവും ഉത്സവബലി സമർപ്പണം നടക്കുന്നത് കണ്ട് വരുന്നു.
ദേവതയെ പുറത്തേക്ക് എഴുന്നള്ളിച് പരിവാരങ്ങൾക്ക് ജല ഗന്ധ പുഷ്പ ധൂപ ദീപം പൂജിച്ചു ഹവിസ് ബലി തൂകുന്ന രീതിയാണ് ഉത്സവബലി. ഉത്സവബലിയുടെ ചെറിയ പതിപ്പ് ആണ് ശ്രീഭൂതബലി, അതിന്റെയും ചുരുക്ക രൂപമാണ് ശീവേലി.
ക്ഷേത്രം
ബലിക്കല്ലുകൾ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഏത് ക്ഷേത്രത്തിൽ പോയാലും എല്ലാ ദേവതമാരെയും കാണാം.
അഷ്ടദിക്പലകന്മാർ
കിഴക്ക് ആദിയായി
ഇദ്രൻ
അഗ്നി
യമൻ
നിരൃതി
വരുണൻ
വായു
കുബേരൻ
ഈശാനൻ
എന്നിവർ ദിക് കോണിൽ വാഴുന്നു.
ബ്രഹ്‌മാവ് ക്ഷേത്രപാലൻ അനന്തൻ എന്നിവരും വാഴുന്നു.
തെക്ക് ഭാഗത്ത്
സപ്തമാതൃക്കൾ
ബ്രഹ്‌മാണി
മാഹേശ്വരി
കൌമാരി
വൈഷ്ണവി
വാരാഹി
ഇന്ദ്രാണി
ചാമുണ്ഡാ
വീരഭദ്രൻ
ഗണപതി കൂടി ഉൾപ്പെടുന്നു.
*ക്ഷേത്രാഭിവൃദ്ധിക്ക്*
ആചര്യന്റെ തപസ്
വേദജപം
നിത്യനൈമിത്തിക കർമങ്ങൾ
ഉത്സവം
അന്നദാനം
എന്നി അഞ്ചു മാർഗ്ഗങ്ങൾ ആണ്.
Comments