തൃശൂർ പൂരം

തൃശൂർ പൂരം 2025

നാളെയാണ് ആ പൂരം, ഏത് പൂരം? പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരം.

പേരിൽ തന്നെയുണ്ട് എന്താണ് പൂരങ്ങളുടെ പൂരമെന്ന് അറിയപ്പെടാൻ ഉള്ള ഉത്തരം. വടക്കുംനാഥൻ സാക്ഷിയായി പാറമേക്കാവ് തിരുവമ്പാടി കണിമംഗലം കാരമുക്ക് ചെമ്പുക്കാവ് ലാലൂർക്കാവ് ചൂരകോട്ട് കാവ് നെയ്തലക്കാവ് അയ്യന്തോൾ അയ്യന്തോൾ പനമുക്കുംപിള്ളി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഭഗവതിമാരും ശാസ്താക്കന്മാരും ആണ് പ്രധാന പങ്കാളികൾ.

ഏകദേശം 100 ആനകൾ അണി നിരക്കുന്ന പൂരത്തിന് ഘടക പൂരങ്ങൾ ദേശ
നാഥനെ വണങ്ങി തിരികെ പോകുന്നു.
വടക്കുംനാഥൻ നാളെ വിശേഷം ആയി ഒന്നുമില്ല എന്നാൽ ഭഗവതി ശാസ്താക്കന്മാർ നിത്യ പൂജ നവകം പഞ്ചഗവ്യം ശ്രീഭൂതബലി മുതലായവ പൂർത്തിയാക്കി 5അല്ലെങ്കിൽ 7ആനപ്പുറത്ത് എഴുന്നള്ളുന്നു. 

തിരുവമ്പാടി ഭഗവതി രാവിലെ തൃശൂർ ബ്രഹ്മസ്വം മഠത്തിൽ ആറാട്ട് ഇറക്കി കുട്ടികളുടെ വേദ ആലാപനം പൂജ എന്നിവക്ക് ശേഷം 11 മണിക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ഗോളകയുള്ള കോലത്തിൽ ഭഗവതിയെ പാണി കൊട്ടി എഴുന്നള്ളിക്കുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളി, നായ്ക്കനാൽ എത്തിയാൽ 15ആനകളുമായി പാണ്ടി മേളത്തിന്റെ അകമ്പടിയിൽ വടക്കുംനാഥനെ വണങ്ങുന്നു.

12 മണിക്ക് പാറമേക്കാവ് ഭഗവതി പൂജകൾ ആറാട്ട്, ശ്രീഭൂതബലി എന്നിവക്ക് ശേഷം പാണി കൊട്ടി എഴുന്നള്ളി ചെമ്പട മേളത്തിൽ പുറത്തേക്ക് എഴുന്നള്ളുന്നു. ചെറിയൊരു കുടമാറ്റം കാണാം.3മണിയോടെ പാണ്ടിമേളം, 15 ആന അകമ്പടിയോടെ ഇലഞ്ഞിതറയിൽ മേള പെരുക്കം തീർത്ത് ആദ്യം തെക്കോട്ടു ഇറങ്ങുന്നു, വടക്ക് അഭിമുഖം ആയി 15ആനകൾ അണിനിരന്നാൽ താമസിയാതെ തിരുവമ്പാടി ഭഗവതി എഴുന്നള്ളുന്നു. പിന്നെയാണോ വിശ്വപ്രസിദ്ധമായ കുടമാറ്റം. രണ്ട് മണിക്കൂറിൽ താഴെ സമയം ചിലവഴിച്ചു പിരിയുന്നു.

രാത്രി 11 ന് 6ആനകളുടെ അകമ്പടിയിൽ പാറമേക്കാവ് ഭഗവതിയും 3ആനകളോടെ മഠത്തിൽ നിന്ന് തുടങ്ങി ചടങ്ങുകൾ ആവർത്തിക്കുന്നു. പാറമേക്കാവ് ഭഗവതി മണി കണ്ഠനാൽ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കാനാൽ പന്തലിലും എഴുന്നള്ളിപ്പ് അവസാനിക്കുന്നു.
ശക്തൻ തമ്പുരാൻ തൃശൂരിന് നൽകിയ സംഭാവന ലോകത്തിന് സമർപ്പിച്ചു നാട്ടുകാർ.

രാത്രിയാണ് വെടിക്കെട്ട്, ശേഷം നേരം പുലർന്നാൽ പാറമേക്കാവ് ഭാ
ഗവതിയും തിരുവമ്പാടി ഭഗവതിയും വീണ്ടും വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് വന്നു ഉപചാരം ചൊല്ലി പിരിയുന്നു, വൈകിട്ട് ആറാട്ട്, പൂരം കോടിയിറക്കം.

മാധ്യമങ്ങൾ 36 മണിക്കൂർ പൂരം എന്നൊക്കെ പറഞ്ഞു വിടുന്നത്. 10 ക്ഷേത്രങ്ങൾക്കും ആയി 100ആനകൾ മേളം പഞ്ചവാദ്യം പ്രതിഭകൾ, ഉത്സവകമ്മിറ്റിക്കാർ, ഇറക്കി പൂജകൾ ആറാട്ട് അടക്കം കാലങ്ങളായുള്ള താന്ത്രിക ചടങ്ങുകൾ ഇതെല്ലാം ചേരുമ്പോൾ ആണ് ലോകം പൂരത്തിന് പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം എന്ന്.

ദേവതമാരുടെ ചടങ്ങുകൾ അത് താന്ത്രികമാണ്, അത് ഭംഗിയായി അതാത് ദേശ കമ്മിറ്റിക്കാർ ഭംഗിയായി നടത്തുന്നു, വടക്കുംനാഥനെ സാക്ഷിയാക്കി നാളെ തൃശൂർ പൂരം.

സ്വസ്തി

ഹരീഷ് ആനാംപറമ്പ്

#thrissurpooram
#pooram2025
#thrissurkaran

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം