"വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം വിശ്വ പ്രിയമായ് നടനം ചെയ് വത് വിധേയനെന്‍കൃത്യം "

ശ്രീ ചക്രം, സാള ഗ്രാമം, ശിവ ലിംഗം, തുടങ്ങി എല്ലാ ദേവതമാരാലും ചൈതന്യ പൂരമായിരുന്ന, ഒരു സംസ്കാരത്തിന്‍റെ ഈറ്റില്ലങ്ങള്‍, നടുമുറ്റവും,ഇടനാഴിയും, വടക്കിനിയും, തെക്കിനിയും, വലിയടുക്കളയും, മറ്റും കൊണ്ട്‌ സമൃദ്ധമായിരുന്ന നാലുകെട്ട്- അന്യം നിന്ന് പോകുന്ന കാലത്ത്, " ആനാംപറമ്പും" ഇനി ഒരു നൊമ്പരം മാത്രം.

അപരിമിതമായ ഈ ലോകത്തില്‍ പരിമിതനായ, അവിദ്യയുടെ കൂത്തരങ്ങില്‍ ജീവിക്കുന്ന ഞാന്‍ " ജഗദീശ്വരനാല്‍പോലും ആരാധിക്കപെട്ടുകൊണ്ടിരിക്കുന്ന ത്രിപുരസുന്ദരി, ജഗദീശ്വരി, പരാഭട്ടാരികയായ ദേവിയുടെ തൃപ്പാദപദ്മങ്ങളില്‍ മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ശരീരം കൊണ്ടും നമിക്കുന്നു. നേടിയെന്നു കരുതിയവയെക്കാള്‍ അധികം ആകുന്നു നഷ്ടപെട്ടവ- എന്നാല്‍ അവ നേടിത്തന്നത് നിയതിയല്ലേ? അതിനാല്‍ അതെ ശക്തിക്കല്ലേ അവയെ തിരിച്ചെടുക്കാനും അവകാശം. കവി പാടിയപോലെ "വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം
വിശ്വ പ്രിയമായ് നടനം ചെയ് വത് വിധേയനെന്‍കൃത്യം".

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം