ഷോഡശ ക്രിയകൾ

ബ്രാഹ്മണർക്ക് ശ്രുതി (വേദം ) വിധിച്ചിട്ടുള്ള ശ്രൗതവിധികൾ ആണ് ഷോഡശ ക്രിയകൾ എന്ന് അറിയപ്പെടുന്നത്. ഇവയുടെ ആധാരം ഗൃഹ്യസൂത്രങ്ങൾ ആകുന്നു. ബ്രാഹ്മണൻ ആർജിയ്ക്കേണ്ട സംസ്‍കാരങ്ങൾ 16എണ്ണം ആണ്.

അഗ്ന്യാധാനം ചെയ്യാത്ത വ്യക്തി എന്നർത്ഥത്തിലാണ് നമ്പൂതിരി ശബ്ദം ഉപയോഗിക്കുന്നത്, (നം -വേദം പൂരയതെ ഇതി നമ്പൂതിരി) അഗ്ന്യാധാനം ചെയ്ത വ്യക്തി അടിതിരി ആകുന്നു.

ഏതായാലും ഭാഗ്യവശാൽ ഷോഡശ ക്രിയകളിൽ ചരിക്കാൻ ഭാഗ്യം ഉണ്ടായി-
ഗർഭാധാനം ആണ് സ്വതവേ ആദ്യത്തെതായ് കണക്കാക്കുന്നത് അതിനും വിധികൾ കൽപ്പിക്കുന്നുണ്ട് വിശേഷം ആയി ഗർഭകാലം മുതൽ നെയ്ജപം വിശേഷം ആണ് മൂന്നാം മാസം പുംസവനം പൂയം നക്ഷത്രത്തിൽ ചെയ്യുന്ന ഹോമം ആണ് ഇത് യവമണിയും ഉഴുന്നും തൈരും ചേർത്ത് ഗർഭിണി ഭക്ഷിയ്ക്കുന്നതാണ് ചടങ്ങ് -യോഗ്യനും ഉത്തമനും ആയ പുരുഷ സന്താനത്തെ ലഭിയ്ക്കുന്നതിന് വേണ്ടിയെന്നും പറയുന്നു.

നാലാം മാസത്തിൽ പ്രഥമ ഗർഭത്തിൽ നടത്തുന്ന ചടങ്ങ് ആണ് സീമന്തം.

ഗർഭകാലത്ത് വ്യായാമം, ആയാസം, ഭാരം ചുമക്കൽ, പകലുറക്കം രാത്രി ഉറക്കമിളക്കൽ ശോകം ക്രോധം ഭയം ഉത്കണ്ഠ ഉപവാസം പാടില്ല, മരണവീട്ടിൽ ശവസമീപത്തു പോകരുത്, ജീവികളെ ഹിംസിക്കരുത്, സർപ്പങ്ങളെ ഉപദ്രവിക്കരുത്, കിണറിൽ എത്തി നോക്കരുത്, ചൊവ്വ വെള്ളി സന്ധ്യക്ക്‌ പുറത്തിറങ്ങരുത്, മദ്യം മാസം ഒഴുക്ക് വെള്ളം മുറിച്ചുകടക്കരുത്, ഗ്രഹണ സമയം പുറത്തിറങ്ങരുത്, തെക്കോട്ടുള്ള വാതിൽ പടിയിൽ ഇരിക്കരുത്, ഗർഭിണിയുടെ അറയിൽ പൂച്ച പ്രവേശിക്കരുത്, രാത്രി ദീപം തെളിച്ചു വയ്ക്കണം, ഭാര്യ ഗർഭിണി ആയാൽ ക്ഷ ക്ഷഔരം പാടില്ല, പരസ്ത്രീ ഗമനം, പാർവതാരോഹണം പ്രതിഷ്ഠ ഉത്സവം പാടില്ല,

ജാതകർമം - പതിനൊന്നാം ദിനം പുണ്യഹത്തിന് ശേഷം ചെയ്യാം നെയ്യും തേനും സ്വർണവും ചേർത്തരച്ചു നാവിൽ ചേർക്കുന്നു ബുദ്ധിവർധനയ്ക്ക് ചെയ്യുന്നു.

കണ്ണെഴുത്ത്- ജനിച്ചു ഒൻപതാം ദിനം ചെയ്യുന്നു നാരങ്ങാനീർ കയ്യോന്നി ചേർത്ത് മിശ്രിതത്തിൽ മുക്കിയുണക്കിയ തിരശീല കൊണ്ട് തിരി തെരുത്ത് അത് വെളിച്ചെണ്ണയിൽ മുക്കി കത്തിച്ചു കരിവാഴപോളയിലോ പത്രത്തിലോ പിടിപ്പിക്കുന്നു, ആ കരിയിൽ വെണ്ണ ചേർത്ത് കണ്മഷി തയ്യാറാക്കുന്നു ആദ്യം ഇടത് കണ്ണിൽ അഞ്ജനം എഴുതുന്നു

ഖടാരോഹം - അനന്ത ശായിയായ മഹാവിഷ്ണുവിനെ ധ്യാനിച്ചു തോട്ടിൽ കിടത്തൽ ചൊവ്വ ശനി പാടില്ല


പഞ്ചായുധധാരണം -ബാധകളിൽ നിന്ന് രക്ഷിക്കാൻ വിഷ്ണുവിന്റെ 5ആയുധ -ശംഖ് ചക്രം ശാർങ്ങഗം ഖഡ്ഗം ഗദ എന്നിവയുടെ പ്രതിരൂപം ധരിപ്പിക്കുന്നു
ജനിച്ചു 12 ന് നമ്മകരണത്തോടെ ചെയ്യാം കറുത്ത ചരടിൽ പഞ്ചലോഹവളയങ്ങൾ കോർത്തു ബാലഗ്രഹപീഡാമോചനം ബാധശമനം ഇവക്ക് ധരിക്കാം

നാമകരണം - 12നാൾ ചെയ്യാം

വാതിൽ പുറപ്പാട് ആദ്യമായ് വാതിലിന് പുറത്തേക്ക് കൊണ്ട് വരുന്നു,

അന്നപ്രാശനം
ഉണ്ണിക്ക് 6,8, മാസത്തിലും കുട്ടിക്ക് 5,7,9 മാസത്തിലും ആകാം വൈദിക വിധിപ്രകാരം ആണ് നടക്കേണ്ടത് ഭൂമിയിൽ നിന്ന് ലഭിക്കുന്ന ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം ആദ്യമായ് കുട്ടി കഴിക്കുന്നു. അന്ന് മുതൽ ഭൂമിയും മാതാവായി എന്നാണ് സങ്കൽപം.

കർണവേധം 1,3,5 എന്ന ഒറ്റ വയസുകളിൽ ഗണപതിക്ക് ഒരുക്കി തട്ടാൻ സ്വർണ നൂൽ കൊണ്ട് കാത് കുത്തുന്നു ശേഷം വെണ്ണ പുരട്ടണം

ചൗളം മുടി മുറിക്കൽ 3,5 വയസ്

വിദ്യാരംഭം -മൂന്നാമത്തെ വയസിൽ

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം