Schindler's List

ലോകപ്രശസ്ത സംവിധായകൻ Steven Speilberg നിർമാണവും സംവിധാനവും നിർവഹിച്ചു Steven Zaillian എഴുതി Thomas Keneally യുടെ നോവലിനെ ആസ്പദമാക്കി 1993  ൽ പുറത്തിറങ്ങിയ 22മില്യൺ ചിലവാക്കി ഏകദേശം 350 മില്യൺ വാരിക്കൂട്ടിയ ചലച്ചിത്രം ആണ് schindler's list.

12 അക്കാദമി അവാർഡ്, BAFTA, ഗോൾഡൻ ഗ്ലോബ് അടക്കം അനവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം അമേരിക്കയിലെ മികച്ച ചിത്രങ്ങളിൽ 8 സ്ഥാനം കൂടാതെ NATIONAL FILM REGISTRY യിൽ culturally, historically or aesthetically significant" എന്ന് പറഞ്ഞു അംഗീകാരം നേടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ നാസി പാർട്ടി അംഗമായ OSKAR SCHINDLER തന്റെ ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി നാസി പടയെ സ്വാധീനിച്ചു പണവും മറ്റും നൽകി Jews ആയ വരെ താമസിപ്പിക്കുന്ന ghettoകളിലിൽ നിന്ന് ആയിരത്തോളം പേരെ കൊണ്ട്ജോലി എടുപ്പിച്ചു 

ആ കാലത്തേ നാസികളുടെ ജൂതരോടുള്ള പെരുമാറ്റം വളരെ മോശം എന്ന് പറഞ്ഞാൽ പോരാ, കോൺസെൻട്രേഷൻ ക്യാമ്പ് നിറഞ്ഞാൽ ബാക്കിയുള്ള ജൂതരെ വെടിവച്ചു കൊല്ലുക എന്നതാണ്  നാസികളുടെ ക്രൂരത എന്നാൽ Schindler ഇത് മനസിലാക്കി നാസിപ്പടയെ സ്വാധീനിച്ചു തന്റെ സംരംഭം ജൂതരെക്കൊണ്ട് മുന്നോട്ട് കൊണ്ട് പോകയും അവരോട് ഒരു ദയ തോന്നാൻ തുടങ്ങുകയും ചെയ്തു.

കാലക്രമേണ തന്റെ സാമ്രാജ്യം വികസിച്ചു വന്നു എന്നാൽ യുദ്ധത്തിൽ പതിയെ നാസികൾ പരാജയപ്പെടാൻ തുടങ്ങുകയും ചെയ്തു. ഇസഹാക് സ്റ്റെർൺ എന്ന ജൂതൻ ആണ് schindler ക്ക് സഹായങ്ങൾ ചെയ്ത് വന്നിരുന്നത്, പിന്നീട് Amon Goth എന്ന Second Lieutenant നെ സ്വാധീനിച്ചു തന്റെ ഫാക്ടറിയിലേക്ക് വേണ്ടി അനവധി ജൂതരെ തന്റെ സമ്പത്ത് മുഴുവൻ തന്നെ നൽകി സംരക്ഷിക്കാൻ ശ്രമിക്കുകയും അതിന് വേണ്ടി Schindler ഉം Stern ചേർന്ന് മാറ്റിനിർത്തേണ്ടുന്ന 850 പേരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരെ മാത്രം Schindlers List എന്ന് ഉണ്ടാക്കി തന്റെ ഫാക്ടറിയിലേക്ക് മാറ്റി നിര്ത്തുന്നു.

അങ്ങനെ അവസാനം എല്ലാം നഷ്ടപ്പെടും എന്ന അവസ്ഥയിൽ തന്റെ സകല സമ്പാദ്യവും നൽകി ജീവനക്കാരെ സംരക്ഷിക്കാൻ എടുത്ത തീരുമാനം എനിക്ക് തോന്നുന്നു കൈക്കൂലി നൽകുന്നത് ആസ്വദിക്കുക ആയിരുന്നു എന്നാണ്. ഒടുക്കം നാസിപ്പട തോൽവിയുടെ വക്കിൽ എത്തിയതോടെ തന്റെ സർവസ്വവും വിട്ട് ആകെ താൻ സംരക്ഷിച്ച ജൂതരോട് യാത്ര പറഞ്ഞു പോകുന്നതാണ് സങ്കടം വരുന്ന ഒരു ഭാഗം.

ജൂതർ തങ്ങളാൽ ആകുന്ന സമ്പത്തു എടുത്ത് ചിലരുടെ പല്ലിലെ സ്വർണം ഇളക്കി എടുത്തും മറ്റും ഒരു മോതിരം ഉണ്ടാക്കി "Whoever saves one life saves the world entire" എന്നെഴുതി നൽകി -ഇത് വാങ്ങിയ Schindler കണ്ണീരണിഞ്ഞു യാത്രയാകുകയും ചെയുന്നു. 


SCHINDLERJUDEN schindler jews 1200 ഓളം ജൂതർ അങ്ങനെ അറിയപ്പെടുകയും ഇന്ന് 8000ത്തിൽ അധികം പേർ എല്ലാവർഷവും തങ്ങളെ സംരക്ഷിച്ച മഹാത്മാവ് ആയ Oscar Schindler ക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. 

Man Booker prize നേടിയ Schindlers Ark എന്ന നോവലിനെ ആസ്പദമാക്കിയ യഥാർത്ഥ സംഭവം ആണ് ഈ സിനിമ പറയുന്നത്.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം