കുതിരക്കാരൻ ആകണം

തന്റെ വിദ്യാർത്ഥികളോട് ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരാൾ മാത്രം വിചിത്രമായ മറുപടി നൽകി - തനിക്ക് ഒരു കുതിരക്കാരൻ ആകണം, ഏറെ പരിഹാസപ്പെട്ടു വീട്ടിൽ എത്തിയ ബാലൻ അമ്മയോട് വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ സങ്കടം ആയത് അറിയിച്ചു - ഒരു ഛായാ ചിത്രം എടുത്ത് വച്ച് അതിന് മുന്നിൽ കൊണ്ട് നിർത്തി വിസ്തരിച്ചു പറഞ്ഞു 

ആത്മാനം രഥിനം വിഥി
ശരീരം രഥം ഏവ ച
ബുദ്ധിമ് തു സാരഥി വിധി
 മനഃ പ്രഗ്രഹമേവച


ഇന്ദ്രി  യാണി ഹയാൻ ആഹു
വിഷയാൻ തേഷു ഗോചരാൻ


ഭഗവാൻ- അർജുനന് ഭഗവത് ഗീത ഉപദേശിച്ചു നൽകുന്ന ചിത്രം ആയിരുന്നു അത്, ആ കുട്ടിയാണ് നരേന്ദ്രൻ എന്ന വിവേകാനന്ദ സ്വാമികൾ, ഇങ്ങനെ ഒരു മഹാത്മാവിനെ സമാജത്തിന് നൽകിയ ആ അമ്മയുടെ തൃപാദപത്മങ്ങളിൽ പ്രണമിച്ചു കൊണ്ട് ഇന്നത്തെ യുവദിനം കൊണ്ടാടുന്നു.
എല്ലാ കുട്ടികളും വിവേകാനന്ദ സ്വാമികളെ പോലെ ആകാൻ ശ്രമിക്കട്ടെ നരേന്ദ്രനെങ്കിലും ആകാമല്ലോ 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം