നമ്പൂതിരിമാരുടെ ആയത്തൊള്ള അലി ഖമേനി ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

ഇറാനികളുടെ പരമോന്നത നേതാവ് ആണ് ഖുമേനി, അത് പോലെ ആയിരുന്നു കേരളത്തിലെ ബ്രാഹ്മണരുടെ വിശേഷിച്ചു നമ്പൂരാരുടെ പരമോന്നത നേതാവ്.

മലപ്പുറം ജില്ലയിലെ ആതവനാട് ആണ് ആഴ്‌വാഞ്ചേരി മന സ്ഥിതി ചെയ്യുന്നത് അവിടത്തെ മൂത്ത കാരണവർ ആണ് തമ്പ്രാക്കൾ ആയി അറിയപ്പെടുന്നത്. Supreme religious head ആണ് അന്ന് തമ്പ്രാക്കൾ.

സാമ്രാട്ട് എന്ന സംസ്‌കൃത പാദത്തിൽ നിന്ന് ഉത്ഭവിച്ച Emperor എന്നർത്ഥം വരുന്ന വാക്ക് പിന്നീട് ലോപിച് തമ്പ്രാൻ എന്ന് ആയത് ആകാനാണ് സാധ്യത.

കുലശേഖരപെരുമാളുടെ അവരോധത്തിന് ശേഷം മടങ്ങി വരുന്ന വഴി പാക്കനാർ തമ്പ്രാക്കളെ തടഞ്ഞു നിർത്തി ഉപയുക്തമായ സ്വർണ്ണ പശു പാക്കനാരുടേതാണ് എന്ന് പറഞ്ഞു. ചത്ത പശുവിന്റെ അവകാശം പാക്കനാർക്ക് ആണത്രേ, വെല്ലുവിളി പോലെ നേരിട്ട് സ്വല്പം വെള്ളം പശുവിൽ തളിക്കുകയും ചെയ്തു - അന്നേരം പാക്കനാർ ചൊല്ലിയതാണത്രേ തമ്പ്രാക്കൾ എന്ന പദം.

ആഴ്‌വാഞ്ചേരി തബ്രാക്കളുടെ അഭിപ്രായം പരമ്മോന്നതമായാണ് നമ്പൂരാര്.കരുതി പോന്നിരുന്നത് - അതിപ്പോ സമൂഹത്തെകുറിച്ചോ, ജാതി മതം എന്തുമാകട്ടെ തമ്പ്രാക്കളുടെ വാക്ക് ആണ് അവസാനം.


പലവിഷയങ്ങളിലുംഎ അഗ്രഗണ്യരായിരുന്നു തമ്പ്രാക്കളുടെ തലമുറ. തുഞ്ചത്ത് എഴുത്തച്ഛൻ തന്റെ ബ്രഹ്മാനന്ദപുരാണം എന്ന മഹത്തരമായ കൃതിയിൽ തമ്പ്രാക്കളെ "നേത്രനാരായണൻ" എന്നാണ് പരാമര്ശിക്കപ്പെട്ടിരിക്കുന്നത്.

പരശുരാമനാൽ കൽപ്പിക്കപ്പെട്ട് നൽകിയിരിക്കുന്ന
പദവിയാണ് "ആചാര്യ"സ്ഥാനം 

ശുകപുരംജി ഗ്രാമക്കാരുടെ ഗ്രാമക്കാരായ നമ്പൂരാരുടെ തമ്പ്രാക്കൾ ആണ് ആഴ്‌വാഞ്ചേരി മനയിലെ മൂത്ത നമ്പൂതിരി.
ഇരിഞ്ഞാലക്കുട ഗ്രാമക്കാരുടേത് നെടുമ്പിള്ളിയും, പന്നിയൂർകാരുടെ കൽപകഞ്ചേരി, പെരുവനത്തുകാരുടെ കുരങ്ങാട്ട് മന, ഐരാണിക്കുളം അകവൂർ മന, ഇങ്ങനെ പോകുന്നു ലിസ്റ്റ് എന്നാൽ പാക്കനാർ പറഞ്ഞപോലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആണ് യഥാർത്ഥ തമ്പ്രാക്കൾ. 

ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മുറജപത്തിൽ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ രാജകുടുംബം തമ്പ്രാക്കളെ ക്ഷണിക്കുന്ന പതിവ് ഉണ്ട്, അത് അതിഥി ആയിട്ടല്ല എന്തെങ്കിലും തർക്കം ഉടലെടുത്താൽ തീർപ്പ് കൽപ്പിക്കാൻ വേണ്ടിയാണ് തമ്പ്രാക്കളെ ക്ഷണിക്കുന്നത്. മുറജപത്തിന് ശേഷം പങ്കെടുക്കുന്ന നമ്പൂതിരിമാർ രാജാവിനെ പോയ് കണ്ട് വണങ്ങി ദക്ഷിണയും മറ്റു ദ്രവ്യങ്ങളും സമർപ്പിക്കുന്ന പതിവ് ഉണ്ട് എന്നാൽ രാജാവ് നേരിട്ട് വന്ന് തമ്പ്രാക്കളെ കണ്ട് ദ്രവ്യങ്ങൾ സമർപ്പിക്കുകയും നമസ്കരിച്ചു അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന പതിവ് ഉണ്ട്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത അത്രക്ക് ഉണ്ട്.

സ്വസ്തി 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം