സ്വാതി തിരുന്നാൾ രാമവർമ്മ

തിരുവിതാകൂർ രാജകുടുംബത്തിൽ വേണാട് സ്വരൂപത്തിൽ 1813ഏപ്രിൽ 13 സ്വാതി നക്ഷത്രത്തിൽ ഗൗരി പാർവ്വതി ബായി തമ്പുരാട്ടിക്കും രാജരാജ വർമ്മ കോയി തമ്പുരാനും (ഗർഭസ്ഥനായിരിക്കെ തന്നെ രാജപദവി കൈവന്നതിൻപ്രകാരം ഗർഭശ്രീമാൻ എന്ന് അറിയപ്പെട്ട) പിറന്ന രാമവർമ്മ മഹാരാജാവ് "സ്വാതി തിരുന്നാൾ മഹാരാജാവ്"

ശ്രീപത്മനാഭദാസ ശ്രീ സ്വാതി തിരുന്നാൾ രാമ വർമ്മ കുലശേഖര പെരുമാൾ 

H. H. Sree Padmanabhadasa Vanchipala Sree Ramavarma Kulasekhara Kiritapati Manney Sultan Maharajah Raja Ramaraja Bahadur, Shamsher Jang, Maharajah of Travancore 

എന്നതാണ് Regnal Name

സംസ്‌കൃതം, പേർഷ്യൻ തുടങ്ങി അനവധി ഭാഷകളിൽ പരിജ്ഞാനം നേടിയ മഹാരാജാവ് നല്ലൊരു ഭരണാധിപൻ എന്നതിലുപരി അനവധി കാര്യങ്ങളുടെ നാന്ദി കുറിച്ച ഒരു മഹാത്മാവ് കൂടിയാണ്. 400ൽ അധികം കൃതികൾ അദ്ദേഹത്തിന്റേത് ആയി ഉണ്ട്. 

തന്റെ പതിനാറാം വയസിൽ രാജ്യഭാരം ഏറ്റെടുത്ത അദ്ദേഹം 1834ൽ തുടങ്ങി വച്ച ഇംഗ്ലീഷ് സ്കൂൾ മഹാരാജാസ് ഇംഗ്ലീഷ് ഫ്രീ സ്കൂൾ പിന്നീട് മഹാരാജാസ്കോളേജ് ആയും ഇന്നത് യൂണിവേഴ്സിറ്റി കോളേജ് എന്നാണ് അറിയപ്പെടുന്നത്. 

പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പണികഴിപ്പിച്ച കുതിരമാളിക സ്വാതി തിരുന്നാളിന്റെ കാലത്ത് ആണ് - തന്റെ കൃതികൾ എല്ലാം തന്നെ രചിച്ചത് ഇവിടെ ഇരുന്ന് ക്ഷേത്രത്തെ നോക്കികൊണ്ട് ആണെന്ന് പറയുന്നു. 

സംഗീതജ്ഞരിലെ രാജാവ്- രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നെല്ലാം അറിയപ്പെടുന്ന മഹാത്മാവ് ആണ് Trivandrum Public Libraryഇന്നത്തെ State Central Library, മ്യൂസിയം, zoo എന്നിവയുടെ കൂടെ സ്രഷ്ടാവ്.



പത്മനാഭ പതുമനാഭ എന്നെല്ലാം മുദ്രകൾ വച്ചാണ് അദ്ദേഹം കൂടുതൽ കൃതികളും രചിച്ചത്. രീതിഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ശ്രീപത്മനാഭനെ സ്തുതിച്ചുകൊണ്ടുള്ള -
 "പരിപാലയമാം ശ്രീ പത്മനാഭ മുരാരേ എന്ന കീർത്തനം പത്മനാഭ സ്തുതികളിൽ രാജസിംഹാസനത്തിൽ വിരാജിക്കുന്നു.

താമരയുടെ ബന്ധുവായ സൂര്യഭഗവാൻ സമുദ്രത്തിൽ ലയിക്കുന്നു എന്ന് അസ്തമനത്തെ കുറിച്ച് പറഞ്ഞ-
 "ജലജ ബന്ധുമിഹ ജലാധിയിൽ അണയുന്നു " എന്ന സുരുട്ടി രാഗത്തിൽ ഉള്ള കൃതിയുടെ ഭംഗി ഇന്നും നവ്യമായ അനുഭൂതിയാണ്. 

ഇരവിവർമ്മൻ തമ്പി -ഇരയിമ്മൻ തമ്പി രാജകുടുംബത്തിലെ സംഗീതജ്ഞൻ ആയിരുന്നു തമ്പി, സ്വാതി തിരുന്നാൾ മഹാരാജാവിനെ ഉറക്കാൻ വേണ്ടി എഴുതിയ താരാട്ടുപാട്ട് "ഓമനത്തിങ്കൾ കിടാവോ " ഇന്നും ഏറ്റവും അധികം കുട്ടികൾ കേൾക്കുന്ന കേൾപ്പിക്കുന്ന താരാട്ടുപാട്ട് ആണ്.

ഭക്തിമഞ്ജരി
സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം
പത്മനാഭാഷ്ടകം 
ഇങ്ങനെ പോകുന്നു അദീഹത്തിന്റെ കൃതികൾ. 

കേരളീയ വാസ്തുശൈലിയിൽ പണിത കുതിരമാളിക പത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർ വശത്ത് ആണ്  സ്വാതി തിരുന്നാൾ പണി കഴിപ്പിച്ചത്. മരത്തിൽ തീർത്ത 122കുതിരകളുടെ രൂപം കൊത്തി വച്ചിട്ടുള്ളതിനാൽ കുതിര മാളിക എന്ന പേര് സിദ്ധിച്ചു. 1846ൽ രാജാവിന്റെ കാലശേഷം ആൾതാമസം ഇല്ലാതായി.

80 ഓളം മുറികൾ ഉള്ള കൊട്ടാരം ഇന്നൊരു മ്യൂസിയം ആണ് 20ൽ താഴെ മുറികളിൽ പ്രവേശനം ഉണ്ട്. കൊട്ടാരത്തിൽ ഇരുന്നാൽ ക്ഷേത്രഗോപുരം കാണാൻ സാധിക്കും അവിടെ ഇരുന്നാണ് മഹാരാജാവ് തന്റെ സൃഷ്ടികൾ രചിച്ചത്.
ഈ കൊട്ടാരമുറ്റത്താണ് സ്വാതി സംഗീതോത്സവം വർഷങ്ങളായി നടക്കുന്നത്.

തൃപ്പടിദാനം നടത്തി താനും തന്റെ സകലതും തങ്ങളുടെ ഭരദേവതയായ ശ്രീപത്മനാഭന് സമർപ്പിച്ച തലമുറയിലെ അതുല്യ പ്രതിഭകളിൽ ഒരാൾ ആയി 33വർഷം മാത്രം ജീവിച്ച പൊന്നു തമ്പുരാന് സമർപ്പിക്കുന്നു

ധർമം അസ്മത് കുലദേവത 
സ്വസ്തി 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം