പിതൃത്വം
ജൂൺ 11 ന്, എനിക്ക് മകൾ ഉണ്ടായി 6 മാസം തികയുവാണ്. കഴിഞ്ഞ ഒരു വർഷം ഞാനും പത്നിയും അനുഭവിച്ച സന്തോഷവും സങ്കടവും മറ്റനേകം അച്ഛനമ്മമാർ നേരിട്ട് അവസ്ഥ തന്നെയായിരിക്കാം ഒരുപക്ഷെ. covid മഹാമാരികാലത്ത് വിശേഷം ആകുകയും ആശുപത്രിയിൽ പോകാൻ പോലും അന്ന് സത്യവാങ്മൂലം നിർബന്ധം - പിന്നെ നേരിടുന്ന ഒറ്റപ്പെടൽ, ഇല്ലത്ത് വന്നാൽ ഒന്നിറങ്ങി നടക്കാൻ പോലും പറ്റിയിരുന്നില്ല അടച്ചു കഴിയുകയായിരുന്നു. മാനസികമായും ശാരീരികമായും വളരെ കഷ്ടപ്പെട്ട് ഡിസംബർ മാസം പ്രസവ സമയത്ത് പോലും കേസുകൾ കൂടി വരികയും ഞങ്ങൾ അതീവ ശ്രദ്ധയോടെ മൂന്ന് ദിവസം നിന്ന് തിരികെ വന്നു.
ഷോഡശ ക്രിയകളിൽ പലതും സമയത്ത് ചെയ്യാൻ ഒത്തില്ല എന്നാൽ കുഞ്ഞുണ്ടായി അവ ചെയ്ത് ചോറൂണ് വരെ എത്തി എല്ലാം ചടങ്ങ് മാത്രമാക്കി ചുരുക്കി. അങ്ങനെ എല്ലാം നന്നായി മുന്നോട്ട്,
കുഞ്ഞിന് ആവശ്യം സംരക്ഷണവും മുലപ്പാലും ആണ് കുറേശ്ശേ നാം കഴിക്കുന്ന ഇഡലിയും ദോശയും ഉച്ചയ്ക്ക് ഊണ് നെയ് കൂട്ടി കൊടുത്ത് ശീലിപ്പിക്കുക, ഭക്ഷണം പതിയെ കുഞ്ഞു സ്വീകരിക്കും കൂടെ സ്നേഹവും. വയർ പിടിക്കാൻ വലിയ താമസം കാണില്ല എന്ന് കരുതുന്നു.
പ്രകൃതിയോട് ഇണങ്ങി, മല്ലിട്ട് ആണ് മനുഷ്യൻ ജീവിക്കുന്നത് ആയതിനാൽ മകളെ പക്ഷികളെ കാണിച്ചും, വൃക്ഷങ്ങളിലെ അവയുടെ വാസസ്ഥലം കാണിച്ചും ശബ്ദം കേൾപ്പിച്ചും ആണ് ശീലിപ്പിക്കുന്നത്. കാവ് വെട്ടരുത് കാവ് വെട്ടിയാൽ കുളം വറ്റും, സന്തതിക്ക് ദോഷം ആണ് എന്ന് പഠിപ്പിച്ചു.
രാജകുമാരിയെ പോലെ അവൾ വളരട്ടെ എന്ന് പറയുമ്പോൾ, ഒരിക്കലും അത് luxury ജീവിതം അല്ല ഉദ്ദേശിക്കുന്നത് മറിച്ചു നല്ല ചിന്തകൾ, ഭക്ഷണം, കല, സാഹിത്യം, കരുണ അങ്ങനെ അനവധി കാര്യങ്ങൾ കൂടി ചേർന്ന് ആണ് എന്റെ മകൾ ജീവിതം ആസ്വദിക്കേണ്ടത്.
Comments