ഈശ്വരോപാസന
ആറ് വർഷത്തിൽ ഒരിക്കൽ ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിച്ചു വരുന്ന മഹായജ്ഞം ആണ് മുറജപം.
വേദ മന്ത്രങ്ങൾ 7 ഭാഗങ്ങൾ ആയി 8ദിവസം ഒരു ഭാഗം എന്ന് കണക്കാക്കി 56ദിവസം നീളുന്ന അതിവിശിഷ്ടമായ ചടങ്ങ് ആണ് ശ്രീപത്മനാഭന് മുറജപം, ശേഷം ലക്ഷദീപത്തോട് കൂടിയാണ്സമർപ്പിക്കുന്നത്.
1747 അനിഴം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ആണ് മുറജപം നാന്ദി കുറിച്ചത് എന്ന് രേഖകൾ പറയുന്നു, ഇന്നും പ്രൊഡഗംഭീരമായി മുറജപം നടന്നു വരുന്നു, 2020 ജനുവരിയിൽ ആയിരുന്നു മുന്നത്തെ ചടങ്ങ് നടന്നത്.
വർഷങ്ങൾക്ക് മുൻപ് മുറജപം നടക്കുന്ന വേളയിൽ പൊന്നു തമ്പുരാൻ മനസിലാക്കി വേദജ്ഞരായ നമ്പൂരാര് ഉച്ചനേരത്ത് ചീട്ട് കളിക്കുന്നു എന്ന്-അങ്ങനെ അവരുടെ നേതാവായ നമ്പൂരിയെ വിളിപ്പിച്ചു രാജാവ് ചോദിച്ചപ്പോൾ നിഷ്കളങ്കനായ നമ്പൂരി പറഞ്ഞു ഉച്ചനേരത്ത് വെടിവട്ടവും ചീട്ട് കളിയും പതിവ് ഉണ്ട് എന്ന്- എന്നാൽ കേട്ടമാത്രയിൽ രാജാവ് ചോദിച്ചു ചതുരംഗം ഒക്കെ പതിവ് ആകും എന്നാൽ ഈ ചീട്ടു കളി എങ്ങനെയാ?
നമ്പൂരി പറഞ്ഞു ഇശ്വരോപാസനക്ക് ചീട്ട് കളി കേമം ആണത്രേ! ആശ്ചര്യത്തോടെയും തെല്ലമർഷത്തോടെയും രാജാവ് വിശദമാക്കാൻ നമ്പൂരിയോട് ആജ്ഞാപിച്ചു-
ഇശ്വരോപാസന -
1 - സമൂഹത്തിൽ പല ജാതികൾ അതിൽ ഒന്ന് ആണ് Ace 'ഏകം സത് വിപ്രാ ബഹുധാ വദന്തി' പലതില്ല ഒന്നേയുള്ളൂ എന്ന് കാണിക്കാൻ Ace.
2 - പ്രകൃതിയും, പുരുഷനും
3 - ത്രിഗുണങ്ങൾ
4 - ധർമ്മ/അർത്ഥ/കാമ/മോക്ഷമാകുന്ന പുരുഷാര്ഥങ്ങൾ
5 - പഞ്ചഭൂതങ്ങൾ/പഞ്ചതന്മാത്രകൾ അങ്ങനെ പലത്
6 - ഐശ്വര്യം വീര്യം യശസ്സ് മുതൽ ഷഡ് ഗുണങ്ങൾ
7 - സപ്തമാതൃക്കൾ/സപ്തലോകം
8 - അഷ്ട ഐശ്വര്യം
9 - നവഗ്രഹങ്ങൾ
നവം എന്നതിന് പലവിധ അർഥങ്ങൾ ഉണ്ട്- പുതിയത്,9 അങ്ങനെ മാത്രമല്ല 9നെ ഗുണിച്ചാൽ 9കിട്ടും
9×9= 81
8+1=9
കൂടാതെ ഗുണന പട്ടികയിൽ
9×2=18 = 1+8=9
9×3=27 = 2+7=9
9×4=36 = 3+6=9
9×5=45 = 4+5=9
9×6=54 = 5+4=9
9×7=63 = 6+3=9
9×8=72 = 7+2=9
9×9=81 = 8+1=9
ഇങ്ങനെ പോകുന്നു 9ന്റെ വിശേഷണങ്ങൾ
10 ദശാവതാരം
ഇതോടെ രാജാവ് നമ്പൂതിരിയെ എഴുന്നേറ്റ് തൊഴുതു എന്ന് പറഞ്ഞാൽ പോരാ, നാളെ മുതൽ ചീട്ട് കളിയ്ക്കാൻ ഞാനും കൂടാമെന്ന് വാക്കും കൊടുത്തു.
ഇത്രയും പറഞ്ഞുവച്ചത് ഇശ്വരോപാസനയോ ചീട്ടു കളിയോ മഹത്തരമോ മോശമോ എന്ന് കാണിക്കാൻ അല്ല, മറിച്ചു എന്ത് സാഹചര്യത്തെയും തനിക്ക് അനുകൂലമാക്കി നമ്മുടെ ജീവിതത്തിൽ മുന്നേറാൻ എല്ലാവർക്കും സാധിക്കണം എന്ന് ബോധ്യപ്പെടുത്താൻ ആണ്.
സ്വസ്തി
Comments