Operation Entebbe

രാജ്യസ്നേഹത്തേക്കാൾ വലിയതായ് മറ്റൊന്നില്ല എന്ന് പഠിപ്പിക്കുന്ന ഭാരതത്തിന്റെ മികച്ച സുഹൃത് രാഷ്ട്രം ആണ് ഇസ്രായേൽ.

1976 ജൂലൈ മാസത്തിൽ Air France ന്റെ 248 യാത്രക്കാരുമായി Tel Aviv നിന്ന് ഫ്രാൻസ് ലക്‌ഷ്യം ആക്കി പറന്ന വിമാനം Popular Front for The Liberation of Palestine -External Operation എന്ന സംഘടനയുടെ 2പേർ ചേർന്ന് റാഞ്ചി 40തീവ്രവാദികളെയും മറ്റു രാജ്യങ്ങളിൽ കഴിയുന്ന 13ജയിൽ പുള്ളികളെയും വിട്ടുകിട്ടാൻ വിലപേശി ഉഗാണ്ടയിലെ Entebbe വിമാനത്താവളത്തിൽ ബന്ദിയാക്കി.

ഇദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ സഹായം തീവ്രവാദികൾക്ക് തുണയായി.
Butcher of Uganda എന്നറിയപ്പെടുന്ന അമീൻ ആയിരുന്നു 1971-1979ലെ രാഷ്‌ട്രപതി.

Entebbe യിലെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയ എല്ലാ ബന്ദികളെയും അമീൻ സന്ദർശിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇസ്രയേലികൾ അല്ലാത്തവരെ 148പേരെ പാരീസ്ലേക്ക് പറക്കാൻ അനുവദിച്ചു, 94ഇസ്രയേലികളും 12 Air France ജീവനക്കാരും തടവിലാക്കപ്പെട്ടു.

ഒരാഴ്ചത്തെ കൂടിയാലോചനക്ക് ശേഷം Mosad 100കമാൻഡോ സംഘം 90മിനിറ്റ് ഓപ്പറേഷൻ തിരുമാനിച്ചു 4000കിലോമീറ്റർ ദൂരെയുള്ള എന്റെബ്ബെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. നാല് ദിവസത്തിനകം plan തയ്യാറാക്കി -വിട്ടയച്ച hostages, മറ്റു വ്യക്തികളിൽ നിന്നുമായി വിവരങ്ങൾ ശേഖരിച്ച മൊസാദ് റിപ്പോർട്ട് തയ്യാറാക്കി ഇന്ധനം നിറക്കാൻ രഹസ്യമായി കെനിയൻ സർക്കാരിന്റെ സഹായം തേടി, 4Airforce C 130 Hercules transport aircraft അടക്കം ജൂലൈ 3നു രാത്രി 11മണിക്ക് 23:00 IST റഡാറുകൾക്ക് പിടികൊടുക്കാതെ പരമാവധി സമുദ്രനിരപ്പിൽ താണു എന്റെബ്ബെ ലക്ഷ്യമാക്കി പറന്നു. 

ആദ്യം ലാൻഡ് ചെയ്ത കാർഗോ aircraft ൽ ബ്ലാക്ക് MERCEDES BENZ ഉം LAND ROVER രണ്ടും അമീന്റെ കോൺവോയ് വാഹനങ്ങൾ ആയിരുന്നു. രണ്ടു വാഹനങ്ങളിലായി ടെർമിനൽ ബിൽഡിംഗ് ലക്ഷ്യമാക്കി വിമാനത്തിൽ നിന്ന് തിരിച്ച കമാൻഡോ സംഘത്തിന് കണക്കുകൂട്ടൽ പിഴച്ചു- അമീൻ ഉപയോഗിക്കുന്നത് ബ്ലാക്ക് MERC ആയിരുന്നില്ല എന്നാൽ വാഹനം തടഞ്ഞ ഉഗാണ്ടൻ പട്ടാളക്കാരെ സൈലെന്സർ ഘടിപ്പിച്ച PISTOL കൊണ്ട് വെടിവച്ചു ടെർമിനൽ ബിൽഡിംഗ്ൽ കുതിച്ചുകയറി- MEGAPHONE ഫോൺ ഉപയോഗിച്ച് "stay down stay down എന്ന് English, Hebrew ഭാഷകളിൽ വിളിച്ചു പറഞ്ഞു.

 2മണിക്കൂർ നീണ്ടു നിന്ന Operation 106ൽ 102പേര് രക്ഷപെട്ടു,5പട്ടാളക്കാർക്ക് പരിക്ക് പറ്റി, Lt.Col Yonatan Nethanyahu വീരമൃത്യു വരിച്ചു, എല്ലാ തീവ്രവാദികൾ 45 ഉഗാണ്ടൻ പട്ടാളക്കാർ, 11MiG 17വിമാനങ്ങൾ അടക്കംMiG 21S, ACT Control tower,റൺവേ ഉൾപ്പടെ കനത്ത നാശം നേരിട്ട ഉഗാണ്ടൻ സർക്കാർ മൊസാദിന് മുന്നിൽ മുട്ടുമടക്കി. 

Rescue മിഷനിൽ വീരമൃത്യു വരിച്ച Yonatan ന്റെ സ്മരണയിൽ ആണ് Operation Thunderbolt അല്ലെങ്കിൽ Operation Jonatan എന്നറിയപ്പെടുന്നത്.

അന്നത്തെ തലവന്റെ സഹോദരൻ ആണ് ഇസ്രയേലിന്റെ ഇന്നത്തെ പ്രധാനമന്ദ്രി ബെഞ്ചമിൻ നെതന്യാഹു.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം