ക്ഷീര വിപ്ലവത്തിൻ പിതാവ്

ഇന്ത്യൻ ക്ഷീരവിപ്ലവത്തിന്റെ പിതാവ് വര്ഗീസ് കുര്യൻ

മലയാളികൾക്ക് ഇദ്ദേഹംUnknown Hero ആകുന്നുള്ളു

ക്ഷീര വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളിയായ ഗുജറാത്തികൾ നെഞ്ചേറ്റിയ ലോകത്തിന് ഭാരതം നൽകിയ സംഭാവനകളിൽ ഒരു മഹാത്മാവാണ് വര്ഗീസ് കുര്യൻ..

Ramon Magsaysay അവാർഡ് നേടിയതിന് ശേഷം മാത്രം രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ നൽകി ആദരിച്ച മലയാളിയായ മഹാത്മാവ്..

1921 നവംബർ 21 ന് കോഴിക്കോട് ജനിച്ചു കേരളത്തിലും ചെന്നൈലും വിദ്യാഭ്യാസം നേടി അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി തിരികെ വന്ന അദ്ദേഹം 1949ൽ സർക്കാർ അയച്ചാണ് ആനന്ദ് ജില്ലയിലെ സഹകരണ മേഖലയിലെ മേല്നോട്ടത്തിനായ്‌ ചെല്ലുന്നത്, പിന്നീട് നടന്നത് ചരിത്രം.

ANAND MILK UNION LTD (AMUL) ഇന്ന് 5 ബില്യൺ USD turn over ഉള്ള പ്രസ്ഥാനം ആക്കി മാറ്റിയത് കുര്യൻ എന്ന മഹാത്മാവിന്റെ പ്രയത്നം ആണോ എന്ന്ചോദിച്ചാൽ AMUL എന്ന പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് ചെന്നാൽ മതി, കാരണം 60 വര്ഷം മുന്നേ V കുര്യൻ വന്നപ്പോൾ താമസിച്ച ചെറിയ വീട് ഇന്നൊരു മ്യൂസിയം ആണ്, കൂടാതെ മറ്റൊരു മ്യൂസിയം കൂടെ ഉണ്ട് - അവിടെ അദ്ദേഹത്തിന് ലഭിച്ച നിരവധി പുരസ്‌കാരങ്ങൾ, ഉപയോഗിച്ച മേശ കസേര എല്ലാം അവിടെ കാണാം.

എല്ലാത്തിനുമുപരി ഒരു പ്രസ്ഥാനത്തിന് വേണ്ടി ജീവൻ മാറ്റിവച്ച മഹാത്മാവിനെ എങ്ങനെ അംഗീകരിക്കണം എന്ന് മനസ്സിലാകണമെങ്കിൽ ഗുജറാത്തിലെ ആനന്ദിലെ അമുൽ ആസ്ഥാനത്തു ചെല്ലണം, അതും സ്വന്തം നാട്ടുകാരൻഅല്ലാത്ത ഭാരതത്തിന് തെക്ക് കേരളം എന്ന നാട്ടിലെ ഒരു മലയാളിക്ക് ഇതിൽ പരം ആദരവ് ലഭിക്കുമോ എന്ന് സംശയം ആണ്.

2012 ൽ വാർധക്യ സഹജമായ അസുഖങ്ങളാൽ ഇഹലോകവാസം വെടിഞ്ഞ ക്ഷീര വിപ്ലവത്തിന്റെ പിതാവ് സ്വന്തം സൃഷ്ടിയായ Amul Baby യിലൂടെ, Amul എന്ന ആഗോള പ്രസ്ഥാനത്തിലൂടെ മനസ്സിൽ നിൽക്കുന്നു.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം