kandahar
കാണ്ഡഹാർ
ഇന്ത്യൻ എയർലൈൻസ് വിമാനം 814 5പേരടങ്ങുന്ന ഹർകത്തുൽ മുജാഹിദീൻ എന്ന ഭീകര സംഘടന 24 ഡിസംബർ 1999ന് തട്ടിയെടുത്തു.
ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നാണം കേട്ട മോശം തീരുമാനം ആണ് ഈ സംഭവം.
നേപ്പാളിലെ kathmandu നിന്ന് ഡൽഹി ലക്ഷ്യമാക്കി നീങ്ങിയ വിമാനം റാഞ്ചുക ആയിരുന്നു, 179 യാത്രക്കാരും 11ജീവനക്കാരും ഉണ്ടായിരുന്നു അപ്പോൾ വിമാനത്തിൽ.
അമൃത്സർ വന്നു പിന്നീട് ലഹോർ വഴി ദുബായിൽ ഇറങ്ങി.
27 ന് ചർച്ചകൾക്ക് നേതൃത്തം നൽകിയ ഇന്ത്യൻ സർക്കാർ, അജിത് ഡോവൽ ഒരംഗം ആയിരുന്നു, ഏതായാലും അവസാനം ഇന്ത്യയിലുള്ള മൂന്നു ഭീകരരെ Ahmed omar Saeed Masood Azhar Mushtaq Ahmed Zargar വിട്ടയക്കാൻ തീരുമാനിച്ചു. ഡിസംബർ 31 ന് മൂന്നു പേരെയും വിട്ടയചതോടെ യാത്രക്കാരെ മോജിപ്പിച്ചു.
ഇന്ത്യ കൊടുക്കേണ്ടി വന്ന വില ചെറുതല്ല കാരണം 2001 ലെ പാർലിമെന്റ് ആക്രമണം, 2016 pathankot , 2019 pulwama ആക്രമണം,എന്നിവയാണ്. Jaish e muhammad - masud akthar സ്ഥാപിചത് ആണ്.
അനവധി പാളിച്ചകൾ അന്ന് സംഭവിച്ചിരുന്നു
Amritsar ഇറക്കിയ നേരം NSG ഓപ്പറേഷൻ അനുമതി നൽകിയില്ല,
എന്ത് കൊണ്ട്
പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധം രൂപം കൊണ്ടു എത്രയും പെട്ടന്ന് ബന്ദിയാക്കപ്പെട്ടവരെ വിട്ടയക്കണം എന്നും പറഞ്ഞ്? അതിൽ വഴങ്ങിയത് എന്തിന്?
Amritsar എയർപോർട്ടിൽ വച്ച് fuel നിറക്കുന്ന നേരം commando ഓപ്പറേഷൻ നടത്താൻ അനുമതി നിഷേധിച്ചു എന്നാൽ ബന്ദികളിൽ രണ്ട് പേരെ തീവ്രവാദികൾ കുത്തി പരീക്കേൽപ്പിച്ചു സർക്കാരിനെ സമ്മർദത്തിൽ ആക്കി, അങ്ങനെ ആണ് വിമാനം refuel ചെയ്യാതെ പറന്ന് ലഹോറിൽ ഇറങ്ങി അവിടത്തെ ഇന്ത്യൻ high കമ്മിഷണർ hijackers ആയി ചർച്ചക്ക് arrange ചെയ്യാൻ ഇന്ത്യൻ ഗവണ്മെന്റ് പാകിസ്ഥാൻ അധികൃതരോട് അഭ്യർത്ഥിച്ചു എന്നാൽ അതിന് സാവകാശം നൽകാതെ refuel ചെയ്ത് take off ചെയ്തു.
ദുബായ് ഇറങ്ങിയ വിമാനം ഇന്ധനം നിറച്ചതിന് പകരമായി 27 യാത്രക്കാരെ ഇറങ്ങാൻ അനുവദിച്ചു, താമസിയാതെ വിമാനം ദുബായ് നിന്ന് take off ചെയ്തു.
Kandahar ൽ ഇറങ്ങിയ വിമാനം താലിബാൻ ആയി ചർച്ചകൾ പുരോഗമിച്ചു
അന്നത്തെ ആഭ്യന്തര മന്ത്രി LK അദ്വാനി ജയിലിലുള്ളവരെ വിട്ടയക്കുന്നതിന് എതിർ ആയിരുന്നു എന്ന് പറയുന്നു,
ISI പിന്തുണ ഉള്ളത് കൊണ്ട് മാത്രം ആണ് Hijackers ഇത്ര കാര്യങ്ങൾ സാധ്യമായത് എന്ന് അജിത് ഡോവൽ പിന്നീട് പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ ഇന്ത്യ ഒരു commando ഓപ്പറേഷൻ നടത്തിയേനെ എന്ന്.
അവസാനം 3 പെരേ ജയിലിൽ നിന്ന് വിട്ടയക്കുവാൻ തീരുമാനം ആയി ഡിസംബർ 30 ന് അന്നത്തെ ജമ്മു മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള മൂന്ന് പേരെ വിട്ടയച്ചു kandahar പോകാൻ അനുമതി നൽകി, ചരിത്രപരമായ വിഡ്ഢിത്തം.
2000 ജനുവരി മുതൽക്കേ എയർപോർട്ടിൽ സെക്യൂരിറ്റി സൈസ്ഫ് ന്റെ ചുമതലയിൽ ആക്കി X Ray മെഷീൻ അടക്കം സ്ഥാപിച്ചു തുടങ്ങി.
ഏതായാലും ഇന്ത്യയുടെ മറക്കാൻ ആകാത്ത നോവായി kandahar ഇന്നും ഓർക്കുന്നു
Hareesh Anamparambu
Comments