Honor is our Family Treasure

കൊച്ചി രാജകുടുംബാംഗങ്ങളുടെ ആപ്ത വാക്യം ആണിത്, Dharmosmat Kuladevatam എന്നത് തിരുവിതാംകൂർ രാജാക്കന്മാരുടെ tag line.

തൃപ്പൂണിത്തുറയും തൃശൂർ ആസ്ഥാനമായി കൊച്ചി രാജ്യം ഭരിച്ച രാജവംശപരമ്പരയുടെ കണ്ണികളായ രാജാക്കന്മാരുടെ ലോകത്തിനുള്ള സംഭാവനകളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ്, ഇന്നത് കേരള പുരാവസ്തുവകുപ്പ് മ്യൂസിയം ആയി നിലകൊള്ളുന്നു. 1800കളിൽ പണികഴിപ്പിച്ച കൊച്ചിമഹാരാജാവിന്റെ ആസ്ഥാനവും ഔദ്യോഗിക വസതിയും ആണ് HillPalace.  50ഏക്കറിൽ വ്യാപിച്ചു നിൽക്കുന്ന രാജകൊട്ടാരം കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയം ആണ്. തൃശൂർ ഉള്ള ശക്തന്തമ്പുരാന്റെ കൊട്ടാരം താരതമ്യേന ചെറുതും ആണ്.
മധു മുട്ടം എഴുതി ഫാസിൽ സംവിധാനം നിർവഹിച്ച 'മണിച്ചിത്രത്താഴ്' സിനിമ തന്നെയാണ് ഞങ്ങളെയും Hill Palace ൽ എത്തിച്ചത്.
പണ്ട് കൊച്ചി എന്ന് പറഞ്ഞാൽ Hill Palace, കൊച്ചി രാജാക്കന്മാരുടെ പരദേവതയായ 'പൂർണത്രയീശൻ' എറണാകുളം ശിവ ക്ഷേത്രം, സുഭാഷ് park, marine drivefort kochi, മട്ടാഞ്ചേരി എന്നിവയൊക്കെ കാണുക ആയിരുന്നു എന്നാൽ ഇന്ന് അത് മാറി മറ്റെന്തൊക്കെയോ ആയിരിക്കുന്നു. കൊച്ചി മഹാനഗരം ആയി പരിണമിച്ചു എങ്കിലും Hill Palace തലയെടുപ്പോടെ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.

വലിയ ഗാർഡൻ കടന്ന് ഉമ്മറത്ത് ചെന്നാൽ വീട്ടിയിൽ പണിത വലിയ ആനയെ ആണ് കാണാൻ സാധിക്കുന്നത് -അകത്തു ഒരാൾക്ക് കയറി ഒളിച്ചിരിക്കാൻ പാകത്തിന് നിർമിച്ചിട്ടുള്ള ആന കൗതുകകരം തന്നെ.  പരിസ്ഥിതി അനുകൂല നിർമിതി ആയിരുന്നു 150 വർഷത്തിന് മുൻപും കൊട്ടാരത്തിന് എന്നതാണ് എന്നെ ഏറ്റവും ആകർഷിച്ചത്, വായും വെളിച്ചവും കടക്കാവുന്ന മുറികൾ, ജലഉപയോഗത്തിനായി രണ്ട് കുളങ്ങൾ മരത്തിൽ തീർത്ത കൊട്ടാരത്തിൽ വെനീഷ്യൻ ഇറ്റാലിയൻ ടൈലുകളും ആകർഷണീയം ആണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്തനംതിട്ടയിലെ ഏനാദിമംഗലം ക്ഷേത്രത്തിലെ 14-)o നൂറ്റാണ്ടിലെതെന്ന് കരുതുന്ന മണ്ഡപം,രാമായണം കൊത്തുപണികളാൽ ഉള്ള മര ഉരുപ്പടികൾ ഈ കൊട്ടാരത്തിലെ പ്രധാന ആകർഷണം ആണ്.
രാജകുടുംബാംഗങ്ങളുടെ പെയിന്റിംഗ്, അവരുപയോഗിച്ചിരുന്ന ആഭരണങ്ങൾ പത്രങ്ങൾ, നാണയങ്ങൾ, ചെറിയ ആയുധങ്ങൾ, സ്വര്ണത്തിലും,വെള്ളിയിലും രത്നങ്ങൾ പതിച്ചതുമായ തേവാര വിഗ്രഹങ്ങൾ, സ്വർണ പ്ലാവില കുമ്പിൾ തുടങ്ങി പല്ലക്കുകളും രഥങ്ങളും അനവധി ഗാലറിയിൽ ആയി പ്രദർശിക്കപ്പെട്ടിരിക്കുന്നു.
പോർട്ടുഗീസ് ആണെന്ന് തോന്നുന്നു അവർ നൽകിയ 1.7 kg തൂക്കമുള്ള സ്വർണത്തിൽ തീർത്ത രത്നങ്ങൾ പതിച്ച കിരീടം അത്യാകര്ഷകം തന്നെ,എന്നാൽ രാജാക്കന്മാർ ഈ കിരീടം തലയിൽ വച്ചിട്ടില്ല.
ഹീബ്രു ഭാഷയിൽ എഴുതിയ തോറാ ജ്യൂത ഗ്രന്ഥം ആട്ടിൻ തോലിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. ഭാഗവതവും രാമായണവും കിളിപ്പാട്ട് അടക്കം താളിയോലകളിൽ എഴുതപ്പെട്ടത്,ഓടിന്റെ അനവധി ഉരുപ്പടികൾ അങ്ങനെയെല്ലാം അമൂല്യമായ സമ്പത്തായി പരിഗണിച്ചു വരുന്നു.
രാജാവിന്റ സിംഹാസനവും ക്യാബിനറ്റ് ഹാളും -1949ൽ കൊച്ചി രാജവംശം ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ കൂടെ V K മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പ്‌ വച്ചത് ഇതേ ക്യാബിനറ്റിൽ ആയിരുന്നു. തങ്ക ലിപികളിൽ എഴുതി വക്കേണ്ടുന്ന ചരിത്രം ആണ് നമുക്ക് കണ്ട് മനസിലാക്കാൻ സാധിക്കുന്നത്. കൂടാതെ തേവാരപ്പുര മാനുകളുടെ Deer park എന്ന് വേണ്ട ചരിത്രം പഠിക്കാൻ ഇഷ്ടമുള്ള മനസ്സോടെ ഇവിടെ വന്നാൽ അനവധി അറിവുകൾ ശേഖരിക്കാം.
രാജ്യം കാത്ത ആ പരമ്പരയിലെ ഓരോ രാജകുടുംബങ്ങളുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം