മുറജപം 2020

ധ്യായേമാനിശം, ശ്രീപത്മനാഭം
ശേഷഭോഗശയനം വരഭൂഷണ-
ഭൂഷിതാവയവപൗരുഷവേഷം

മുറയായി നടത്തുന്ന ജപം അഥവാ പ്രാർത്ഥന ആണ് മുറജപം കൊണ്ടുദ്ദേശിക്കുന്നത്. ആധ്യാത്മികപ്രഭാപൂരത്തിന്റെ വർധനക്ക് വേദമന്ത്രജപം അത്യന്താപേക്ഷികം ആണ്-ഇത് മുറജപം കൊണ്ട് നേടിയെടുക്കാമെന്ന് അശ്വതി തിരുന്നാൾ ഗൗരീ ലക്ഷ്മിഭായി തമ്പുരാട്ടി തന്റെ പുസ്തകത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു.
മന്ത്രപ്രധാനമായ ഋഗ്വേദത്തിനും ക്രിയാപ്രധാനമായ യജുർവേദത്തിനും ശ്രുതിപ്രധാനമായ സാമവേദത്തിനും പ്രചാരമുള്ള കേരളത്തിലെ നമ്പൂതിരിമാരുടെ അവസാനവാക്കായ തലവനായ ആഴ്വാഞ്ചേരി തബ്രാക്കൾ, തിരുന്നാവായ വാധ്യാന്മാർ, തൃശൂർ യോഗക്കാർ എന്നിവർക്ക് ഉള്ള പ്രാധാന്യം എടുത്തു പറയേണ്ടുന്നതാണ്-ഈയുള്ളവന്റെ മുത്തച്ഛൻ ആനാംപറമ്പ് ഹരിദത്തൻ നമ്പൂതിരി മുറജപത്തിൽ പങ്കെടുത്ത യോഗക്കാരനാണെന്ന് കേട്ടിട്ടുണ്ട്.
പന്ത്രണ്ടു ഭദ്രദീപങ്ങൾക്ക് ശേഷം ആണ് ഒരു മുറജപം, ഭദ്രദീപം ഓരോ ആറു മാസത്തിന്റെയും അവസാനത്തിൽ ആവർത്തിക്കുന്നു. അങ്ങനെ ഒരുവട്ടം പൂർത്തിയാക്കുവാൻ ആറുവർഷം ആവശ്യമാണ്, ഭദ്രദീപം നിർത്തലാക്കിയെങ്കിലും ഭദ്രദീപത്തിന്റെ  ആറുവര്ഷത്തിലൊരിക്കൽ എന്ന് ഇപ്പോൾ മുറജപം കണക്കാക്കുന്നു.
56ദിവസമായി മകരമാസം ഒന്ന് സംക്രമം ആയി അവസാനിക്കുന്ന രീതിയിൽ, അന്ന് പൗരാണികമായ ലക്ഷദീപം ആയി ദേവന്  സമർപ്പിക്കുന്നു.
ഇത്തവണത്തെ മുറജപം ഇന്ന് 15.1.2020 ബുധനാഴ്ച ലക്ഷദീപത്തോടു ശ്രീപത്മനാഭസ്വാമിക്ക് സമർപ്പിക്കുന്നു. രണ്ടു ദിവസം ഭഗവാനെ കണ്ട് തൊഴാൻ സാധിച്ചതിലുള്ള ആത്മനിർവൃതിയോടെ എല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്താൽ നാരായണായെതി സമർപ്പയാമി-സർവ്വം നാരായണായെതി സമർപ്പയാമി

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം