ശൈവതത്വത്തിൽ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന,സംഹാരമൂർത്തിയായ ശ്രീമഹാദേവന്റെ അതിവിശിഷ്ടമായ ശ്രീരുദ്രത്തിലെ ഒരു മന്ത്രം ആണ് "തസ്ക്കരാണാംപതയെ നമഃ" എന്നത്. കള്ളന്മാരുടെ കള്ളനായിരിക്കുന്ന ശിവന് നമസ്കാരം. ലോകത്ത് ഏറ്റവും അധികം ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൂർത്തികളിൽ മഹാദേവന്റെ സ്ഥാനം ഏറ്റവും മുൻപിൽ ആണ് എന്നാൽ ആ ആരാധന അനുകരണത്തിലേക്കും- അനുകരണം ആയിത്തീരലിലേക്കും മാറുമ്പോൾ ഉള്ളഅവസ്ഥയിൽ ഏറ്റവും പിറകിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. പാലാഴി വാസനായ അനന്തശായി, പീതാംബര പട്ടുടുത്തു വനമാല, ശംഖ ചക്ര ഗദാ പത്മ ധാരിയായ കൗസ്തുഭം അണിഞ്ഞു, ലക്ഷിസമേതനായി അധിവസിക്കുന്ന ശ്രീമഹാവിഷ്ണു ഏവരുടെയും ആരാധ്യ പുരുഷൻ ആണ്. എന്നാൽ മരവുരി, ചുടല ഭസ്മം ധരിച്ചു നാഗങ്ങളെ ഭൂഷണമായി അണിഞ്ഞു ജഡാവൽകലധാരിയായ- ശ്മശാനത്തിൽ താണ്ഡവം ആടുന്ന ആ മൂർത്തിയെ അനുകരിക്കാൻ ആർക്കും താല്പര്യം ഇല്ല. എന്നാൽ പാലാഴിമഥനത്തിൽ സകലതും നശിപ്പിക്കാൻ ശേഷിയോടെ വന്ന കാളകൂടം വിഷം- ലോക സംരക്ഷണാർത്ഥം പാനം ചെയ്ത് നീലകണ്ഠൻ എന്ന പേര് സ്വീകരിച്ച മഹാദേവൻ സംഹാരമൂർത്തിയായി വിളങ്ങുന്നു. കേരളത്തിൽ മഹാദേവക്ഷേത്രങ്ങൾ ഇല്ലാത്ത ഗ്രാമങ്ങൾ കുറവാണ്. വടക്കുംനാഥൻ, പെരുവന...
ഓമനക്കുട്ടൻ ഗോവിന്ദൻ ബാലരാമനെ കൂടെ കൂടാതെ.... ഓമനത്തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ.... ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ നീലപീലി കണ്ണും പൂട്ടി പൂഞ്ചേലാടലോ... കണ്ണേ ഉറങ്ങുറങ് പൊന്നോമന പൊന്നെ ഉറങ്ങുറങ്.... താമര കണ്ണനുറങ്ങേണം കണ്ണും പൂട്ടി ഉറങ്ങേണം... പൂരം നാളല്ലോ പേരെന്താകേണം ഓമൽ കാതിൽ ചൊല്ലാം നാഗം കാക്കും കാവിൽ.... താരാട്ട് പാടിയാലേ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളു കഥയൊന്ന് കേട്ടാലേ ഉണ്ണാറ്ള്ളു.... എന്നും തന്റെ 2വയസായ ഉണ്ണിയേ പാടി ഉറക്കുന്ന പാട്ടുകൾ ആണ് അധ്വാനിയായ ആ അച്ഛൻ എടുത്താലേ ഉണ്ണി ഉറങ്ങു... അച്ഛന്റെ പൊന്നുണ്ണി ഒരു ദിവസം അച്ഛൻ ക്ഷീണിച്ച് വന്ന നേരം അവനെ എടുക്കാൻ വയ്യാ എന്നാൽ വാശി കാരണം ഉറക്കാൻ എടുത്തു അവൻ ആണെങ്കിൽ ഉറങ്ങുന്നുമില്ല, സഹി കെട്ട് ഒന്ന് ഉറങ്ങാൻ മോഹിച്ചു ആ അച്ഛൻ ഉണ്ണിയേ നല്ലോണം അങ്ങ് ഉറക്കി കിടത്തി അച്ഛനും ഉറങ്ങി... എന്നാൽ പുലർകാലം ആയിട്ടും പൊന്നുണ്ണി ഉറക്കം വിട്ട് എഴുന്നേറ്റില്ല അവൻ അവസാനമായി ഇന്നലെ എല്ലാം മറന്ന് ഉറങ്ങി ആ അച്ഛൻ ഉറക്കി... ഇന്നിപ്പോ 14 വർഷം ആയിട്ട് ആ അച്ഛൻ രാത്രി ഉറങ്ങാറില്ല സെൻട്രൽ ജയിലിലെ മുറിയിൽ ഉണ്ണിയേ ഓർ...
Comments